റിയാദ്: സൗദിയിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.ഏപ്രിൽ 24 ഞായറാഴ്ച വരെ തുടരാനിടയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ പ്രവചിക്കുന്നു. സൗദിയുടെ വിവിധ മേഖലകളിൽ ഇടിയും മിന്നലും കൂടിയ മഴ, ശക്തമായ കാറ്റ്, ആലിപ്പഴ വർഷം, പൊടിക്കാറ്റ് എന്നിവ അനുഭവപ്പെടാമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
അസിർ, ജസാൻ, അൽ ബാഹ, നജ്റാൻ, മക്ക, മദീന തുടങ്ങിയ ഗവർണറേറ്റുകളിൽ പൊടിക്കാറ്റ് മൂലം കാഴ്ച്ച തടസപ്പെടുന്നതിന് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. നോർത്തേൺ ബോർഡർ മേഖലകൾ, അൽ ജൗഫ്, തബുക് തുടങ്ങിയ മേഖലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. രാജ്യത്തെ ഒട്ടുമിക്ക മേഖലകളിലും വരുന്ന ആഴ്ച്ച അവസാനം വരെ മഴ അനുഭവപ്പെടാമെന്നും കാലാവസ്ഥാ വിദഗ്ധർ ചൂണ്ടിക്കാട്ടി.
Post Your Comments