Latest NewsNewsIndiaInternational

ഭീകരവാദത്തിന് അറസ്റ്റിലായ 2 പേർ അഭിനന്ദന്റെ കൂടെ നിൽക്കുന്ന പാകിസ്ഥാൻ മേജറുമായി കൂടിക്കാഴ്ച നടത്തിയവർ: ഡൽഹി പൊലീസ്

ഐ.എസ്.ഐ പരിശീലനത്തിനിടെ കണ്ടുമുട്ടിയ പാക് സൈനിക മേജറെ പ്രതികൾ തിരിച്ചറിഞ്ഞു

ന്യൂഡൽഹി: പാകിസ്ഥാനിൽ വെച്ച് നടന്ന ആയുധ പരിശീലനത്തിനിടെ ഒരു പാക് സൈനിക ഉദ്യോഗസ്ഥനെ പരിചയപ്പെട്ടിരുന്നതായി ഭീകരവാദ കുറ്റം ചുമത്തി ഡൽഹി പോലീസ് സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്ത രണ്ട് പേരുടെ വെളിപ്പെടുത്തൽ. ബാലാകോട്ട് വ്യോമാക്രമണത്തിന് തിരിച്ചടി നൽകുന്നതിനിടെ പാകിസ്ഥാൻ അതിർത്തിയിൽ പിടിയിലായ വിങ് കമാൻഡർ അഭിനന്ദനെ അറസ്റ്റ് ചെയ്ത പാക് സൈനിക മേജറായിരുന്നു ഇയാളെന്ന് പ്രതികൾ ചൂണ്ടിക്കാട്ടി.

ഐഎഎഫ് വിംഗ് കമാൻഡർ അഭിനന്ദൻ വർത്തമാനൊപ്പമുള്ള ഫോട്ടോയിൽ ഒപ്പം നിൽക്കുന്ന സൈനിക ഉദ്യോഗസ്ഥന്റെ ഫോട്ടോ കണ്ട പ്രതികൾ ഇയാളെ തിരിച്ചറിയുകയായിരുന്നു. ഡൽഹി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. യു.പിയിലെ അലഹബാദ് നിവാസിയായ സീഷാൻ ഖമർ (28), ഡൽഹിയിലെ ജാമിയ നഗറിൽ താമസിക്കുന്ന ഒസാമ എന്ന സാമി (22) എന്നിവർ തിരിച്ചറിഞ്ഞ ഒമ്പത് പേരിൽ പാക് മേജറും ഉൾപ്പെടുന്നുവന്നത് ഞെട്ടലുളവാക്കുന്ന കാര്യമാണ്. ഇരുവരും പാകിസ്ഥാൻ ഇന്റർ സർവീസസ് ഇന്റലിജൻസ് (ഐഎസ്ഐ) പരിശീലനം നേടിയവരാണെന്ന് കുറ്റപത്രത്തിൽ പറയുന്നു.

Also Read:അധികമായാൽ തക്കാളിയും ആരോഗ്യത്തിന് ദോഷം ചെയ്യും!

‘അവർ ഒരു ഹംസയെ തിരിച്ചറിഞ്ഞു, അവൻ പി.ഒ.കെയിൽ നിന്നുള്ളയാളാണ്, ഇസ്ലാമാബാദിൽ താമസിക്കുന്നു. സീഷാനും ഒസാമയും റാവൽപിണ്ടിയിലെ ഒരു ജബ്ബാറിൽ നിന്ന് പരിശീലനം നേടിയപ്പോൾ, അവിടുത്തെ തലവനായിരുന്നു അദ്ദേഹം. ബാലാകോട്ട് വ്യോമാക്രമണത്തിന് തിരിച്ചടി നൽകുന്നതിനിടെ പാകിസ്ഥാൻ അതിർത്തിയിൽ പിടിയിലായ വിങ് കമാൻഡർ അഭിനന്ദൻ അറസ്റ്റിലാകുന്ന സമയത്ത് താനും അവിടെയുണ്ടായിരുന്നുവെന്ന് ഹംസ ഒസാമയോടും സീഷാനോടും പറഞ്ഞു. ഇയാൾ പാക് സൈന്യത്തിലെ മേജറാണ്’, എ.സി.പി ലളിത് മോഹൻ നേഗി സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.

ഈ വർഷം ഫെബ്രുവരി ഒമ്പതിന് സമർപ്പിച്ച കുറ്റപത്രം തിങ്കളാഴ്ച കോടതി പരിഗണിച്ചു. പ്രതികളിൽ രണ്ടുപേരായ ഒസാമയും സീഷാനും ഈ വർഷം (2021) പാകിസ്ഥാനിൽ വെച്ച് പരിശീലനം നേടുകയും ഐ.എസ്‌.ഐയുടെ നിർദേശങ്ങൾ പ്രാവർത്തികമാക്കാൻ ഇന്ത്യയിലേക്ക് തിരിച്ച് വരികയും ചെയ്തതായി കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു. ഐ.ഇ.ഡി സ്ഥാപിക്കുന്നതിന് ഡൽഹിയിലും ഉത്തർപ്രദേശിലും അനുയോജ്യമായ സ്ഥലങ്ങൾ പുനരവലോകനം ചെയ്യാനായിരുന്നു ഐ.എസ്.ഐ ഇവർക്ക് നൽകിയിരുന്ന നിർദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button