Latest NewsNewsIndia

കൊറോണ വൈറസ് വ്യാപനം : മാസ്‌ക് നിര്‍ബന്ധമാക്കി ഹരിയാന

ചണ്ഡിഗഡ്: സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍, മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കി ഹരിയാന. എന്‍.സി.ആര്‍ പരിധിയില്‍ വരുന്ന ഗുരുഗ്രാം, ഫരീദാബാദ്, സോനിപത്, ജജ്ജാര്‍ എന്നീ നാല് ജില്ലകളിലാണ് ഹരിയാന സര്‍ക്കാര്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയത്.

Read Also : ബ്രഹ്‌മോസ് ക്രൂയിസ് മിസൈല്‍ പരീക്ഷണം വിജയകരം: 300 കിലോമീറ്റര്‍ ചുറ്റളവിലുള്ള ശത്രുക്കളെ ഭസ്മമാക്കും

അതേസമയം, മാസ്‌ക് ധരിക്കാത്തവരില്‍ നിന്ന് പിഴ ഈടാക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പ്രദേശത്ത് കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്നത് കണക്കിലെടുത്താണ് തീരുമാനം.

ഹരിയാനയില്‍ റിപ്പോര്‍ട്ട് ചെയ്ത 238 കൊവിഡ് കേസുകളില്‍ 198 എണ്ണവും ഗുരുഗ്രാമില്‍ നിന്നാണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ മന്ത്രി അനില്‍ വിജ് പറഞ്ഞു. ഗുരുഗ്രാമില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ ഒരു വിദഗ്ധ സംഘത്തെ അയച്ചിട്ടുണ്ടെന്നും വിജ് അറിയിച്ചു. ഗുരുഗ്രാമിലെ ഏതൊക്കെ പ്രദേശങ്ങളില്‍ നിന്നാണ് കോവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയുന്നതെന്ന് സംഘം പഠിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button