ഉയർന്ന രക്തസമ്മർദ്ദം പോലെ തന്നെ പ്രശ്നമുള്ള ഒന്നാണ് ലോ ബിപിയും. രക്തസമ്മർദ്ദം കുറയുന്നത് തലച്ചോറിലേക്കുള്ള ഓക്സിജന്റെ പ്രവാഹം തടസ്സപ്പെടുത്തുന്നു. ലോ ബിപി ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടാകുന്നതിന് കാരണമാകും. തലകറക്കം, ക്ഷീണം, ഉന്മേഷക്കുറവ് എന്നിവയാണ് ലോ ബിപിയുടെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങൾ.
രക്തസമ്മര്‍ദ്ദം അനിയന്ത്രിതമായി കുറയുന്നത് നിരവധി ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. കുറഞ്ഞ രക്തസമ്മർദ്ദമുള്ളവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ലോ ബിപി പ്രശ്നമുള്ളവർ ഒരു ഗ്ലാസ് വെള്ളത്തിൽ അര ടീസ്പൂൺ ഉപ്പിട്ട് നന്നായി ഇളക്കിയ ശേഷം കുടിക്കുക. ബിപി കുറയുമ്പോൾ അത് ശരിയായ അളവിലെത്തിക്കാൻ ഇത് സഹായിക്കും. നാലോ അഞ്ചോ തുളസിയില ചവച്ചു തിന്നുന്നത് ലോ ബിപിയുടെ ലക്ഷണങ്ങളെ കുറയ്ക്കും. തുളസിയിലയിൽ പൊട്ടാസ്യം, മഗ്നീഷ്യം, ജീവകം സി ഇവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദം നിയന്ത്രിക്കും.
Read Also:- ഐപിഎല്ലില്‍ ഇന്ന് ലഖ്‌നൗ സൂപ്പർ ജയന്‍റ്സ്-റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ പോരാട്ടം
കഫീൻ അടങ്ങിയ കാപ്പി, ചായ ഇവയെല്ലാം കഴിക്കുന്നത് ഹൃദയമിടിപ്പ്, രക്തസമ്മർദം ഇവയെല്ലാം കൂട്ടും. മധുരമിടാതെ ഇവ കുടിക്കുന്നതാണ് ലോ ബിപിക്ക് നല്ലത്. രക്തസമ്മർദ്ദം ശരിയായ നിലയിലെത്തിക്കാൻ കാപ്പി സഹായിക്കും. ഒരു പിടി ബദാം രാത്രി വെള്ളത്തിലിട്ട് വയ്ക്കുക. രാവിലെ തൊലി കളഞ്ഞ ശേഷം പാലിൽ ചേർത്ത് കുടിക്കുക. കുറഞ്ഞ രക്തസമ്മർദ്ദത്തിന് മികച്ചൊരു പ്രതിവിധിയാണിത്.
Post Your Comments