കൂര്‍ക്കംവലി ഒരു രോഗ ലക്ഷണമാണ്. അനേകം കാരണങ്ങള്‍ കൊണ്ട് ഇതുണ്ടാകുന്നു. അന്തിമമായി കൂര്‍ക്കംവലി ബാധിക്കുന്നത് ഹൃദയത്തെയാണ്. തടസം മൂലം ശ്വാസം നില്ക്കുമ്പോള്, കൂടുതല്‍ ശക്തിയോടെ ശ്വാസകോശം ഉളളിലേക്ക് വായു വലിച്ചെടുക്കുകയും ആ സമയത്ത് നെഞ്ചിനുളളില്‍ നെഗറ്റീവ് പ്രഷര്‍ വര്‍ദ്ധിക്കുകയും ചെയ്യും.
പ്രധാന കാരണം
അമിതവണ്ണവും രാത്രിയിലെ മദ്യപാനവും കൂര്‍ക്കംവലി ഉണ്ടാകാനും ഗുരുതരമാകാനും കാരണമാകുന്ന ഘടകങ്ങളാണ്. അതുപോലെ തന്നെ, പൂര്‍ണമായും മലര്‍ന്ന് കിടന്നുളള ഉറക്കം കൂര്‍ക്കംവലിയുടെ പ്രധാന കാരണമാണ്.
Read Also : ദയ അശ്വതി മൂന്നാമതും വിവാഹിത ആയി, ആശംസകളുമായി ബിഗ് ബോസ് ആരാധകർ
ചികിത്സ
ശരീര ഭാരം കുറയ്ക്കുക, വ്യായാമം ചെയ്യുക, തണുത്ത ഭക്ഷണം കഴിയുന്നതും ഒഴിവാക്കുക. മദ്യപാനം, പുകവലി, ലഹരി പൂര്‍ണ്ണമായും ഉപക്ഷേിക്കുക. ഒരു വശം ചരിഞ്ഞ് കിടന്നുറങ്ങുക, അതുപോലെ തന്നെ കൂര്ക്കംവലിയുളളവര് മൃദുവായ മെത്ത ഒഴിവാക്കണം.
Post Your Comments