പൊതുവെ കറിയും പായസവുമൊക്കെ ഉണ്ടാക്കാനാണ് മത്തങ്ങ ഉപയോഗിക്കുന്നത്. എന്നാല്‍, മത്തങ്ങ കൊണ്ട് ഉപ്പുമാവ് ഉണ്ടാക്കാന്‍ സാധിക്കുമെന്ന് എത്രപേര്‍ക്ക് അറിയാം. അറിയില്ലെങ്കില്‍ നമുക്ക് ഒന്നു പരീക്ഷിച്ചാലോ.
ആവശ്യമായ സാധനങ്ങൾ
മത്തങ്ങ ഗ്രേറ്റ് ചെയ്തത് – ഒരു കപ്പ്
റവ വറുത്തത് – ഒരു കപ്പ്
സവാള ചെറുതായി അരിഞ്ഞത് – 1 ടേബിള്‍സ്പൂണ്‍
ഇഞ്ചി പൊടിയായി അരിഞ്ഞത്
മഞ്ഞള്‍പ്പൊടി – ഒരു നുള്ള്
എണ്ണ, ഉള്ളി, വറ്റല്‍മുളക്, കടുക് – ആവശ്യത്തിന്
Read Also : തിക്കും തിരക്കുമായി വേണാട്: യാത്രക്കാരി കുഴഞ്ഞുവീണു
തയ്യാറാക്കുന്ന വിധം
ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ഉള്ളിയും വറ്റല്‍മുളകും ചേര്‍ത്ത് മൂപ്പിക്കുക. അതിലേക്ക് മത്തങ്ങ ചേര്‍ത്ത് നന്നായി വഴറ്റുക. സവാളയും ഉപ്പും ചേര്‍ക്കാം.
സവാള നന്നായി വാടിയാല്‍ വെള്ളം ചേര്‍ക്കുക. തിളയ്ക്കുമ്പോള്‍ റവ ചേര്‍ത്തിളക്കുക. കട്ടപിടിക്കാതെ ഇളക്കി അടച്ചു വയ്ക്കുക. വെന്ത് നന്നായി വെള്ളം വറ്റിയതിനു ശേഷം വാങ്ങാം.
Post Your Comments