തൃശൂര്‍ : വിഷുവിന്റെ ഭാഗമായി പടക്കം വാങ്ങിയിട്ട് പണം നൽകാതെ രസീതി നൽകിയെന്ന് ആരോപണം. ചേലക്കരയിലാണ് സംഭവം. ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയാണ് പടക്കക്കട ഉടമ പരാതി നൽകിയത്. അയ്യായിരം രൂപയുടെ പടക്കമാണ് ഭീഷണിപ്പെടുത്തി നാലംഗം സംഘം കൊണ്ടുപോയതെന്നു പരാതിയിൽ പറയുന്നു.
read also: യുവാവിൻ്റെ മൂക്കിനുള്ളിൽ രക്തം കുടിച്ച് കുളയട്ട ജീവനോടെ ഇരുന്നത് മൂന്നാഴ്ച്ച
വിഷുത്തലേന്നാണ് സംഭവം നടന്നത്. ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്ന പേരില്‍ നാല് പേര് കാറില്‍ വന്ന് അയ്യായിരം രൂപ പരിവ് ആവശ്യപ്പെടുകയായിരുന്നു. ആയിരം രൂപ നല്‍കാമെന്ന് പറഞ്ഞപ്പോള്‍ 4900 രൂപയുടെ പടക്കം ഭീഷണിപ്പെടുത്തി കൈക്കലാക്കിയെന്നാണ് പരാതി. ഇതിന് ശേഷം ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ പേരില്‍ അയ്യായിരം രൂപയുടെ രസീതിയും നല്കി.
ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി വി രാഹുല്‍, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ബിജി ജോണ്‍, കണ്ടാലറിയാവുന്ന രണ്ട് പേര് എന്നിവര്‍ക്കെതിരെയാണ് ഉടമയുടെ പരാതി.
Post Your Comments