NattuvarthaLatest NewsKeralaNews

നടൻ ശ്രീനിവാസൻ ആശുപത്രി വിട്ടു

എറണാകുളം : ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന നടൻ ശ്രീനിവാസൻ ആശുപത്രി വിട്ടു. 20 ദിവസത്തെ ചികിത്സയ്‌ക്കൊടുവിലാണ് നടൻ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. അങ്കമാലിയിലെ അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിലായിരുന്നു ചികിത്സ.

Also Read : സി.പി.ഐ.എമ്മിൽ മതതീവ്രവാദികള്‍,മതപരിവര്‍ത്തനം നടത്തി വിവാഹം കഴിച്ചവരെ പാര്‍ട്ടി തള്ളിപ്പറഞ്ഞിട്ടില്ല:ചെറിയാന്‍ ഫിലിപ്പ്

മാര്‍ച്ച് 30നാണ് നെഞ്ചുവേദനയേത്തുടര്‍ന്ന് ശ്രീനിവാസനെ ആശുപത്രിയിലെത്തിച്ചത്. ആന്‍ജിയോഗ്രാം പരിശോധനയില്‍ നടന് ട്രിപ്പിള്‍ വെസ്സല്‍ ഡിസീസ് (ധമനികളിലെ രക്തമൊഴുക്കിന് തടസം നേരിടല്‍) കണ്ടെത്തി. ഇതേത്തുടര്‍ന്ന് മാര്‍ച്ച് 31 വ്യാഴാഴ്ച്ച ബൈപാസ് സര്‍ജറിക്ക് വിധേയനാക്കി. ശസ്ത്രക്രിയക്ക് ശേഷം മൂന്ന് ദിവസം വെന്റിലേറ്ററിലായിരുന്നു. വെന്റിലേറ്ററില്‍ നിന്ന് മാറ്റിയതിന് പിന്നാലെ ശ്രീനിവാസന് അണുബാധയുണ്ടാകുകയും വീണ്ടും വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

ഈ മാസം 12ന് ആരോഗ്യ നില തൃപ്തികരമായതിനെത്തുടർന്ന് നടനെ വെന്റിലേറ്ററിൽ നിന്ന് മാറ്റിയിരുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും പ്രമേഹത്തിനും ശ്രീനിവാസന്‍ മുന്‍പ് പല തവണ ചികിത്സ തേടിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button