Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസിന്റെ കുടുംബത്തെ ഏറ്റെടുത്ത് സംഘപരിവാര്‍

പാലക്കാട്: പോപ്പുലര്‍ ഫ്രണ്ടിന്റെ കൊല കത്തിക്കിരയായ ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസിന്റെ കുടുംബത്തെ സഹായിക്കാന്‍ മുന്നിട്ടിറങ്ങി സംഘപരിവാര്‍. കുടുംബത്തെ സംരക്ഷിക്കുന്നതിനായി സംഘപരിവാര്‍, സഹായ നിധി രൂപീകരിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

Read Also : എസ്‌ഡിപിഐയ്ക്കുവേണ്ടി സിപിഎം നേതാക്കൾ വക്കാലത്ത് പറയുന്നത് നാക്കുപിഴയല്ല, പാർട്ടിയുടെ ഔദ്യോഗിക തീരുമാനം: കൃഷ്ണദാസ്

‘ഈ കുടുംബത്തെ സംരക്ഷിച്ചുനിര്‍ത്താനുള്ള ചുമതല നമ്മുടെ നാടിനെ സ്നേഹിക്കുന്ന ഓരോരുത്തര്‍ക്കുമുണ്ട്. ഉദാരമായി സഹായിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.’,..’ കെ. സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം, കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമാണെന്ന് എഫ്ഐആറില്‍ പറയുന്നുണ്ട്. കണ്ടാലറിയാവുന്ന ആറ് പേരാണ് കൊലപാതകം നടത്തിയത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുന്നതിനായി ശ്രീനിവാസനെ അക്രമികള്‍ വെട്ടിക്കൊല്ലുകയായിരുന്നു.

ശനിയാഴ്ച ഉച്ചയ്ക്കാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ സംഘമെത്തി ശ്രീനിവാസനെ വെട്ടിക്കൊന്നത്. ആറ് പേരായിരുന്നു അക്രമിസംഘത്തില്‍ ഉണ്ടായിരുന്നത്. വാളുകളുമായി എത്തിയ മൂന്ന് പേര്‍ കടയ്ക്ക് അകത്ത് നില്‍ക്കുകയായിരുന്ന ശ്രീനിവാസനെ വെട്ടുകയായിരുന്നു. ശ്രീനിവാസനെ ആക്രമിക്കാന്‍ ബൈക്കിലെത്തിയ സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.

ശ്രീനിവാസന്റെ കുടുംബത്തിന് സഹായം നല്‍കുന്നതിനായുള്ള അക്കൗണ്ട് നമ്പറും മറ്റ് വിവരങ്ങളും ചുവടെ

GOPIKA S
IFSC: SBIN0009157
ACCOUNT NUMBER: 33499214908
GOOGLE PAY: 8089498338

 

shortlink

Related Articles

Post Your Comments

Related Articles


Back to top button