Latest NewsKeralaNews

പാലക്കാട് ഇരട്ടക്കൊലപാതകങ്ങൾ: പ്രതികൾ ഉടൻ അറസ്റ്റിലാകുമെന്ന് എഡിജിപി വിജയ് സാക്കറെ

പാലക്കാട്: പാലക്കാട് ഇരട്ടക്കൊലപാതകങ്ങളിലെ പ്രതികൾ ഉടൻ അറസ്റ്റിലാകുമെന്ന് എഡിജിപി വിജയ് സാക്കറെ. എസ്ഡിപിഐ പ്രവർത്തകൻ സുബൈറിന്റെ കൊലപാതകത്തിൽ അന്വേഷണം അവസാന ഘട്ടത്തിലാണെന്നും പ്രതികളെയെല്ലാം തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: കെജിഎഫ് ഹലാൽ സിനിമ, ഐറ്റം ഡാൻസ് ഒന്നുമില്ല, സലാം ഒക്കെ പറയുന്നുണ്ട്, നോമ്പിനും കാണാം: വൈറലായി യുവാക്കൾ

ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ ആറു പ്രതികളെ തിരിച്ചറിഞ്ഞു. ഇവർ ഒളിവിലാണ്. കൊലയ്ക്ക് പിന്നിൽ എസ്ഡിപിഐ പ്രവർത്തകരാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. രണ്ടുപേരുടെ കാര്യത്തിൽ സ്ഥിരീകരണം ലഭിക്കാനുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ശ്രീനിവാസൻ വധക്കേസിലെ പ്രതികൾ സംസ്ഥാനം വിട്ടിട്ടില്ല. ഇവരെ കണ്ടെത്താനുള്ള ശ്രമം ഊർജ്ജിതമായി തുടരുകയാണ്. ഗൂഢാലോചന നടത്തിയവരെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നതെന്നും ആക്രമിക്കാൻ ഗൂഢാലോചന നടത്തിയവർ, ആയുധങ്ങൾ നൽകിയവർ, പിന്തുണച്ചവർ തുടങ്ങി എല്ലാവർക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: കോവിഡ് പോര്‍ട്ടല്‍ ലിങ്കിന് പകരം പോണ്‍ഹബ് ലിങ്ക് പോസ്റ്റ് ചെയ്ത് ആരോഗ്യ മന്ത്രാലയം: ഒടുവിൽ ക്ഷമാപണം

shortlink

Related Articles

Post Your Comments

Related Articles


Back to top button