Latest NewsNewsIndia

‘ജോലി ജിഹാദ്’: പിന്നിൽ ഗൂഢാലോചന ബോഗിയെന്ന് സുദർശൻ ചാനൽ

ന്യൂഡൽഹി: രാജ്യത്ത് ജോലി ജിഹാദെന്ന വിചിത്ര ആരോപണവുമായി സുദർശൻ ചാനൽ. പവന്‍ ഹാന്‍സ് ലിമിറ്റഡ് അപ്രന്റീസ്ഷിപ്പിനായി തിരഞ്ഞെടുത്ത 38 ഉദ്യോഗാര്‍ത്ഥികളില്‍ 13 പേര്‍ മുസ്ലിംങ്ങള്‍ ആണെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ്, നടക്കുന്നത് ജോലി ജിഹാദ് ആണെന്ന വാദം ചാനൽ ഉയർത്തിയത്. സുദര്‍ശന്‍ ടി.വിയുടെ എഡിറ്റര്‍ സുരേഷ് ചവാന്‍കെയാണ് ആരോപണത്തിന് പിന്നിൽ. ‘ദി വയര്‍’ ഓണ്‍ലൈന്‍ പോര്‍ട്ടലാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.

പവന്‍ ഹാന്‍സ് ലിമിറ്റഡ് അപ്രന്റീസ്ഷിപ്പിനായി തിരഞ്ഞെടുത്ത 10 ഉദ്യോഗാര്‍ത്ഥികള്‍ ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള മുസ്ലിംങ്ങളായിരുന്നു. ഇവരുടെ ലിസ്റ്റ് ഉള്‍പ്പടെ ചൂണ്ടിക്കാട്ടിയായിരുന്നു ചാനലിന്റെ ആരോപണം. 2022 ഏപ്രില്‍ 15 നാണ് ജോബ് ജിഹാദ് എന്ന വിഷയവുമായി സുരേഷ് ചവാന്‍കെ രംഗത്ത് വരുന്നത്. ഹിന്ദുക്കളുടെ ഉപജീവനമാര്‍ഗങ്ങളെ അപകടത്തിലാക്കാനുള്ള മുസ്ലിംങ്ങളുടെ ഗൂഢാലോചനയുടെ ഭാഗമാണിതെന്നും, പിന്നിൽ ഒരു ബോഗി തന്നെ പ്രവർത്തിക്കുന്നുണ്ടെന്നുമായിരുന്നു ചാനൽ ആരോപിച്ചത്.

Also Read:എസ്‌ഡിപിഐയ്ക്കുവേണ്ടി സിപിഎം നേതാക്കൾ വക്കാലത്ത് പറയുന്നത് നാക്കുപിഴയല്ല, പാർട്ടിയുടെ ഔദ്യോഗിക തീരുമാനം: കൃഷ്ണദാസ്

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഹിന്ദുക്കള്‍ക്ക് ജോലി നിഷേധിക്കുന്നുവെന്നും, പവന്‍ ഹാന്‍സില്‍ 100% അപ്രഖ്യാപിത സംവരണം കൊണ്ട് മുസ്ലിംങ്ങള്‍ പ്രയോജനം നേടുന്നുവെന്നും ചവാങ്കെ ആരോപിച്ചു. ഇയാളുടെ വെളിപ്പെടുത്തലിനു പിന്നാലെ, പവന്‍ ഹാന്‍സ് ഓഫീസിലേക്ക് പ്രതിഷേധ പ്രകടനവുമായി നിരവധി പേർ രംഗത്ത് വന്നിരുന്നു. ഇത്രയും വലിയൊരു അസമത്വം നടക്കുന്നത് പുറത്തുകൊണ്ടുവന്ന തിവാരിയെയും സംഘത്തെയും പുലിക്കുട്ടികള്‍ എന്നായിരുന്നു ചില നേതാക്കൾ വിശേഷിപ്പിച്ചത്.

അതേസമയം, ദി വയര്‍ നടത്തിയ അന്വേഷണത്തില്‍ സുദര്‍ശനന്റെയും പ്രതിഷേധക്കാരുടെയും അവകാശവാദം തെറ്റാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button