
കണ്ണൂർ: താഴെ ചൊവ്വ റെയിൽവേ ഗേറ്റിന് സമീപം അഞ്ജാതൻ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. രാവിലെ ഒൻപതോടെയായിരുന്നു സംഭവം.
പാളത്തിന് സമീപം നിന്നിരുന്നയാൾ ട്രെയിൻ അടുത്ത് എത്തിയപ്പോൾ മുന്നിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. തിരിച്ചറിയാനുള്ള ശ്രമം പൊലീസ് ആരംഭിച്ചു. കണ്ണൂർ ടൗൺ പേൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments