കൊച്ചി: നമ്പർ 18 ഹോട്ടൽ ഉടമ റോയ് ജെ വയലാറ്റ് ഒന്നാം പ്രതിയായ പോക്സോ കേസിൽ വഴിത്തിരിവ്. സംഭവം ആസൂത്രണം ചെയ്തത്, കേസിലെ മൂന്നാം പ്രതിയും കോഴിക്കോട്ടെ സ്വകാര്യ സംരംഭകയുമായ അഞ്ജലി റിമ ദേവാണെന്ന് കണ്ടെത്തൽ. പോക്സോ കേസിലെ പരാതിക്കാരിയായ അമ്മയോടും മകളോടും കടം വാങ്ങിയിരുന്ന 13 ലക്ഷം രൂപ തിരികെ കൊടുക്കാതിരിക്കാൻ അഞ്ജലി ഒരുക്കിയ കെണിയിൽ, പ്രായപൂർത്തിയാകാത്ത പെൺകുട്ടി അകപ്പെടുകയായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി.
റോയ് പെൺകുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പകർത്തി പെൺകുട്ടിയുടെ അമ്മയെ ഭീഷണിപ്പെടുത്തുകയായിരുന്നു അഞ്ജലിയുടെ ലക്ഷ്യം. അഞ്ജലിയുടെ ഈ തട്ടിപ്പിനെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് റോയി മൊഴി നൽകിയതായും അന്വേഷണ സംഘം അറിയിച്ചു. മോഡലുകൾ വാഹനാപകടത്തിൽ കൊല്ലപ്പെട്ട കേസിൽ റോയിയുടെ കൂട്ടുപ്രതിയായ സൈജു എം തങ്കച്ചനാണ് പോക്സോ കേസിലെ രണ്ടാം പ്രതി.
സഹകരണ എക്സ്പോയ്ക്ക് ഇന്ന് തുടക്കം: മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിക്കും
സൈജുവിൽ നിന്ന് റോയിയുടെ വഴിവിട്ട താൽപര്യങ്ങളെ കുറിച്ച് അറിഞ്ഞ അഞ്ജലി, ഇയാളുമായി ചേർന്ന് ഒരുക്കിയ കെണിയിൽ പെൺകുട്ടിയെയും അമ്മയെയും അകപ്പെടുത്തുകയായിരുന്നു. ഫാഷൻ രംഗത്ത് മികച്ച അവസരം ഒരുക്കാൻ കഴിയുന്ന സംരംഭകൻ എന്ന നിലയിലാണ് അഞ്ജലി പെൺകുട്ടിക്കും അമ്മയ്ക്കും റോയിയെ പരിചയപ്പെടുത്തിയത്.
ഫാഷൻ രംഗത്ത് അവസരം വാഗ്ദാനം ചെയ്ത് ഒട്ടേറെ പെൺകുട്ടികളെ അഞ്ജലി കൊച്ചിയിലേക്ക് കൂട്ടിക്കൊണ്ടു വന്നിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി. പോക്സോ കേസിന് പുറമേ, അഞ്ജലിക്കും സൈജുവിനും എതിരെ പൊലീസ് മനുഷ്യക്കടത്ത് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Post Your Comments