Latest NewsKeralaNews

സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ചാൽ കർശന നടപടി: മുന്നറിയിപ്പുമായി പോലീസ്

തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി പോലീസ്. പാലക്കാട്ടെ രണ്ട് കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് പോലീസ് ഇക്കാര്യം അറിയിച്ചത്. പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവരും ഗ്രൂപ്പുകളും ഗ്രൂപ്പ് അഡ്മിൻമാരും പോലീസിന്റെ നിരീക്ഷണത്തിലാണ്. ഇത്തരക്കാർക്ക് എതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.

Read Also: ആർഎസ്എസും എസ്‌ഡിപിഐയും മത്സരിച്ച് കൊലപാതകങ്ങൾ നടത്തുന്നു, കൊലപാതകം നടത്തിയവർ തന്നെ പൊലീസിനെ വിമർശിക്കുന്നു: കോടിയേരി

അതേസമയം, പാലക്കാട്ടെ കൊലപാതകങ്ങൾ പ്രത്യേക സംഘങ്ങൾ അന്വേഷിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് വ്യക്തമാക്കി. ഉത്തര മേഖല ഐജി ക്യാമ്പ് ചെയ്ത് അന്വേഷണ പുരോഗതിക്ക് നേതൃത്വം നൽകും.

അക്രമ സംഭവങ്ങൾ തുടരാതിരിക്കാൻ എല്ലാവിധ നടപടികളും സ്വീകരിക്കുമെന്നും കരുതൽ അറസ്റ്റ് ഉൾപ്പെടെയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. പാലക്കാട് ജില്ലയിൽ കൂടുതൽ പോലീസുകാരെ വിന്യസിക്കാനും അധികൃതർ തീരുമാനിച്ചു.

Read Also: സംസ്ഥാനത്ത് മൂന്നുവർഷത്തിനിടെ നടന്നത് 1065 കൊലപാതകങ്ങൾ: ആഭ്യന്തര വകുപ്പ് പൂർണ്ണപരാജയമെന്ന് വിമർശനം

shortlink

Related Articles

Post Your Comments

Related Articles


Back to top button