തൃശൂർ: കുട്ടനെല്ലൂർ മുണ്ടോളി ക്ഷേത്രത്തിൽ നിന്നും 18 വർഷം മുമ്പ് നഷ്ടപ്പെട്ട പഞ്ചലോഹ തിടമ്പ് കണ്ടെത്തി. ക്ഷേത്രത്തിന്റെ ഉത്തരത്തിനിടയിൽ നിന്നാണ് നൂറ്റാണ്ട് പഴക്കമുള്ള മഹാവിഷ്ണുവിന്റെ പഞ്ചലോഹ തിടമ്പ് കണ്ടെത്തിയത്.
ധ്വജ പ്രതിഷ്ഠയോട് അനുബന്ധിച്ചു ഇളക്കി മേച്ചിൽ നടക്കുന്നതിനിടയിലാണ് കണ്ടെത്തിയത്. ക്ഷേത്രം ജീർണാവസ്ഥയിലായിരിക്കെ 2004ൽ ആണ് തിടമ്പും നഷ്ടപ്പെട്ടത്. പിന്നീട് പുതിയ തിടമ്പ് കലശം നടത്തി പ്രതിഷ്ഠിക്കുകയായിരുന്നു.
Post Your Comments