
മുഖക്കുരു ഇന്ന് പലരും നേരിടുന്ന പ്രശ്നമാണ്. കൗമാരക്കാര്‍ക്കിടയിലാണ് മുഖക്കുരു അധികമായും ഉണ്ടാകുന്നത്. ഭക്ഷണരീതിയും ഹോര്‍മോൺ പ്രശ്‌നങ്ങളും ഒക്കെ മുഖക്കുരുവിന് കാരണമാകാറുണ്ട്. മുഖക്കുരു കൂടുതല്‍ ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ അറിഞ്ഞ് അവ നിയന്ത്രിക്കുന്നതിലൂടെ ഈ പ്രശ്‌നത്തിന് പരിഹാരം കാണാം. കൊഴുപ്പ് നീക്കാത്ത പാല്‍, ചോക്ലേറ്റ്, ഫ്രഞ്ച് ഫ്രൈസ് എന്നിവയൊക്കെ മുഖക്കുരുവിന് കാരണമാണ്.
ചോക്ലേറ്റ്
ചോക്ലേറ്റില്‍ പാലും, പഞ്ചസാരയും, കഫീനും അടങ്ങിയിരിക്കുന്നു. ഇവയെല്ലാം മുഖക്കുരുവിന് കാരണമാകുന്ന ഘടകങ്ങളാണ്. എന്നാല്‍, കുറഞ്ഞ അളവില്‍ ചോക്കലേറ്റ് ഉപയോഗിക്കുന്നത് പ്രശ്നമല്ല. കൊഴുപ്പ് അമിതമായി ശരീരത്തിലെത്തുന്നത് മുഖക്കുരുവിന് കാരണമാകും. രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കാനും ഹോര്‍മോണ്‍ വ്യതിയാനത്തിനും കൊഴുപ്പ് ഇടയാക്കും. സ്ഥിരമായി ചോക്ലേറ്റ് കഴിക്കുന്നവരിലാണ് ഈ പ്രശ്‌നങ്ങള്‍ കണ്ടു വരുന്നത്.
ഫ്രഞ്ച് ഫ്രൈ
കൊഴുപ്പും, പശയുമുള്ള ഫ്രഞ്ച് ഫ്രൈ പോലുള്ള വിഭവങ്ങള്‍ ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയവയാണ്. ഇവ ചര്‍മ്മത്തില്‍ കുരുക്കളുണ്ടാകാനിടയാക്കും.
പാല്‍
മുഖക്കുരുവിന് പ്രധാന കാരണമാകുന്ന ഹോര്‍മോണുകള്‍ ഏറെ അടങ്ങിയതാണ് പാലും പാലുത്പന്നങ്ങളും. സമ്മര്‍ദ്ധമുണ്ടാക്കുന്ന ഹോര്‍മോണുകള്‍ വൃക്കയില്‍ ഉത്പാദിപ്പിക്കപ്പെടാന്‍ കാരണമാകുന്നതാണ് കഫീന്‍. ഇത് ചര്‍മ്മത്തിന് ദോഷകരമാണ്. ഉറക്കം കുറയാനും ഇത് കാരണമാകും. പാലുല്‍പ്പന്നങ്ങള്‍ കഴിക്കുന്നതും മുഖക്കുരുവിന് കാരണമാകും.
മുഖക്കുരുക്കള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയാല്‍ നന്നായി ഉറങ്ങുന്നത് ശീലമാക്കുക. പഞ്ചസാര ചേര്‍ത്ത സോഡയും മറ്റ് പാക്ക് ചെയ്ത പാനീയങ്ങളും കഫീന്‍ അടങ്ങിയവയാണ്. ഇവ ചര്‍മ്മത്തിന് ദോഷകരമാണ്. ഇവ ഒഴിവാക്കുക. മദ്യം കഴിക്കുന്നവരിലും മുഖക്കുരുവിനുള്ള സാധ്യത ഉണ്ട്. മദ്യം ചര്‍മ്മത്തില്‍ വരള്‍ച്ചയുണ്ടാവുകയും അത് മുഖക്കുരു ഉണ്ടാകാന്‍ കാരണമാവുകയും ചെയ്യും.
മസാലകള്‍ ധാരാളമായി അടങ്ങിയ ഭക്ഷണങ്ങള്‍ നിലവിലുള്ള മുഖക്കുരു കൂടാന്‍ ഇടയാക്കും. മസാലകള്‍ ശരീരത്തിന്റെ താപനില ഉയര്‍ത്തുകയും, അതുമുലം ചര്‍മ്മത്തിന് ചൂട് കൂടുകയും ചെയ്യും. ഇത് മുഖക്കുരുവിന് ഇട വരുത്തും.
Post Your Comments