Latest NewsIndiaNews

ഡൽഹിയിൽ കോവിഡ് വ്യാപനം വർദ്ധിക്കുന്നു: 14 കുട്ടികൾ ആശുപത്രിയിൽ

ന്യൂഡൽഹി: ഡൽഹിയിൽ കോവിഡ് വ്യാപനം വർദ്ധിക്കുന്നു. രോഗബാധ സ്ഥിരീകരിച്ച 14 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവരിൽ ഭൂരിഭാഗം പേരും ഗുരുതര രോഗമുള്ളവരാണ്. ഡൽഹിയിലെ കലാവതി സരൻ ആശുപത്രിയിലാണ് 12 കുട്ടികളെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്.

Read Also: വിഷു, ഈസ്റ്റർ ദിനങ്ങളിൽ പെട്രോൾ പമ്പുകൾ അടവ്, അന്യമതസ്ഥർക്കും എണ്ണയടിക്കണ്ടേ എന്ന് ഉസ്താദ്: മറുപടി നൽകി ഒമർ ലുലു

കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഡൽഹിയിൽ 59 പേരെയാണ് ഇതുവരെ ആശുപത്രിയിൽ പ്രവേശിച്ചത്. കഴിഞ്ഞ ദിവസം 366 പേർക്കാണ് ഡൽഹിയിൽ കോവിഡ് സ്ഥിരീകരിച്ചത്. 3.95 ശതമാനമായി പോസിറ്റിവിറ്റി നിരക്ക് ഉയരുകയും ചെയ്തു. അതേസമയം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡൽഹി സർക്കാർ വിശദമാക്കി.

ഡൽഹിയിൽ കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം. സ്‌കൂളിനകത്ത് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്താൽ ഉടൻ വിദ്യാഭ്യാസ ഡയറക്ടററേറ്റിനെ വിവരമറിയിക്കണമെന്ന് നിർദ്ദേശമുണ്ട്. വിദ്യാർത്ഥികളും ജീവനക്കാരും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണമെന്നും അധികൃതർ നിർദ്ദേശിച്ചു.

Read Also: ജനങ്ങളുടെ കാര്യത്തിൽ കൂടി ശ്രദ്ധിക്കണം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ സുധാകരൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button