ജയ്പൂര്‍: രാജസ്ഥാനില്‍ അജ്ഞാത രോഗം ബാധിച്ച് ഏഴ് കുട്ടികള്‍ മരിച്ചു. സിരോഹി ജില്ലയിലാണ് സംഭവം. അണുബാധയാണ് രോഗത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
അണുബാധ മൂലം ഏഴ് കുട്ടികള്‍ മരിച്ചതായി രാജസ്ഥാന്‍ ആരോഗ്യമന്ത്രി പര്‍സാദി ലാല്‍ മീന അറിയിച്ചു. എന്നാല്‍, എങ്ങനെയാണ് അണുബാധ വന്നതെന്ന് കണ്ടെത്താനായിട്ടില്ല.
Read Also :കടയില്‍ അതിക്രമിച്ചു കയറി കടയുടമയായ സ്ത്രീയെ ആക്രമിച്ചു : യുവാവ് അറസ്റ്റിൽ
12 നും 15 നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. അണുബാധ തടയാന്‍ യഥാസമയത്ത് ചികിത്സ നല്‍കേണ്ടത് അനിവാര്യമാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. രോഗബാധ വന്ന പ്രദേശത്ത് വിദഗ്ധരുടെ പരിശോധന പുരോഗമിക്കുകയാണ്.
ഏപ്രില്‍ ഒമ്പതിനാണ് അഞ്ച് വയസുള്ള കുട്ടിയുടെ മരണം റിപ്പോര്‍ട്ട് ചെയ്തത്. അതിന് ശേഷം, ഏപ്രില്‍ 14 വരെ ആറ് കുട്ടികളാണ് മരണത്തിന് കീഴടങ്ങിയത്.
Post Your Comments