Latest NewsKeralaIndiaNews

ആദിവാസി പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി : സംഭവം മേളയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ

കൊല്‍ക്കത്ത: ആദിവാസി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി. പശ്ചിമ ബംഗാളിലെ ബോള്‍പൂരിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. വ്യാഴാഴ്ച കങ്കളിത്തലയിലെ ഒരു മേളയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ അഞ്ച് പേര്‍ ചേര്‍ന്നാണ് തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന്, വയലില്‍ വച്ച് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു.

Read Also : കഞ്ചാവ് കടത്തുന്നതിനിടെ കാര്‍ പോലീസ് ജീപ്പില്‍ ഇടിച്ചു: പരിശോധനയിൽ പിടിച്ചെടുത്തത് 6 കിലോ കഞ്ചാവ്, 2 പേർ പിടിയിൽ

അന്വേഷണത്തില്‍ പ്രതികള്‍ പുറംനാട്ടുകാരാണെന്ന് കണ്ടെത്തി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും വെള്ളിയാഴ്ച ഇരയുടെ വീട് സന്ദര്‍ശിച്ചിരുന്നെന്നും ബിര്‍ഭും പൊലീസ് സൂപ്രണ്ട് പറഞ്ഞു. പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. നാദിയ ജില്ലയില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി മരിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ആദിവാസി പെണ്‍കുട്ടി ക്രൂരപീഡനത്തിനിരയായത്.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button