ന്യൂഡൽഹി: ഇന്ത്യ കൊവിഡില്‍ നിന്ന് കരകയറി വരുമ്പോള്‍ നമ്മുടെ മുഖ്യ ശത്രുവായ ചൈനയിൽ ലോക്ക്ഡൗൺ തുടരുകയാണ്. വിചിത്രമായ രീതിയിലാണ് ഇവിടെ കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ ജനങ്ങളോട് കൊടും ക്രൂരത കാട്ടുന്നത്. റിപ്പബ്ലിക് ചാനലിലെ റിപ്പോർട്ട് പ്രകാരം, ചൈന ഏറ്റവും മോശമായ COVID19 കേസുകള്‍ അഭിമുഖീകരിക്കുന്നു എന്നാണ് സൂചന.
ദശലക്ഷക്കണക്കിന് പൗരന്മാര്‍ ഇപ്പോഴും അതിക്രൂരമായ ലോക്ക്ഡൗണ്‍ അഭിമുഖീകരിക്കുകയാണ്. ഇതോടെ പൗരന്മാര്‍ തെരുവിലിറങ്ങാന്‍ നിര്‍ബന്ധിതരായി. ചൈനയുടെ ഏറെ വിമര്‍ശിക്കപ്പെട്ട ‘സീറോകോവിഡ്’ തന്ത്രത്തിനെതിരെ പ്രതിഷേധിച്ച് ആയിരക്കണക്കിന് ആളുകളെ തെരുവിലിറക്കാനും കാരണമായി. ഭക്ഷണം, വെള്ളം, സ്വാതന്ത്ര്യം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ക്കായി വന്‍ പൗരാവകാശ പ്രതിഷേധങ്ങളിലേക്ക് കടന്നിരിക്കുകയാണ്.
തുടര്‍ച്ചയായ മൂന്നാം ആഴ്ചയും ലോക്ക്ഡൗണ്‍ തുടരുന്നതിനിടെ, വെള്ളിയാഴ്ച, പട്ടിണിയിൽ പൊറുതിമുട്ടിയ ഒരു വലിയ ജനക്കൂട്ടം ഒരു സൂപ്പര്‍മാര്‍ക്കറ്റ് കൊള്ളയടിക്കുകയും ചെയ്തു. വീഡിയോയില്‍, ആളുകള്‍ക്ക് ഭക്ഷ്യ വിതരണ സ്ലോട്ടുകള്‍ സുരക്ഷിതമാക്കാന്‍ കഴിയാത്തതിനാല്‍, ഷാങ്ഹായിലെ അസ്വസ്ഥമായ സാഹചര്യം ലോകത്തിന് മുന്നില്‍ തുറന്നു കാട്ടപ്പെടുകയാണ്. ഇത്തരത്തില്‍ വലിയ അനിശ്ചിതത്വത്തിലാണ് അവിടുത്തെ ജനങ്ങള്‍ ജീവിക്കുന്നത്. ഷാങ്ഹായില്‍ അണുബാധിതരായവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉള്ളത്.
പ്രതിദിനം 2,000ലധികം കേസുകള്‍ വരുന്നതിനാല്‍, ചൈനയിലെ ഏറ്റവും വലിയ നഗരമായ ഷാങ്ഹായ് കര്‍ശനമായ ലോക്ക്ഡൗണിലാണ്. 2019 ഡിസംബറില്‍ കൊറോണ മഹാമാരി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ ഔട്ട്‍ബ്രേക്ക് തടയാന്‍ കഴിയാതെ മെയിന്‍ലാന്‍ഡിലെ ഏറ്റവും വലിയ സാമ്പത്തിക കേന്ദ്രം വലിയ സമ്മര്‍ദ്ദത്തിലാണ്. മെഡിക്കല്‍ സപ്ലൈസ് ഉള്‍പ്പെടെയുള്ള ദൈനംദിന അവശ്യവസ്തുക്കള്‍ ലഭ്യമാക്കാന്‍ അവര്‍ പാടുപെടുകയാണെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ചൈന ഇതൊന്നും പുറത്തു വിടാതെ ശ്രദ്ധിക്കുന്നുമുണ്ട്.
Post Your Comments