Latest NewsNewsIndia

കശ്മീരിൽ ബിജെപി നേതാവിനെ ഭീകരർ വെടിവച്ച് കൊലപ്പെടുത്തി

ശ്രീനഗർ: കശ്മീരിൽ നടന്ന ഭീകരാക്രമണത്തിൽ ബിജെപി നേതാവ് കൊല്ലപ്പെട്ടു. ബിജെപി നേതാവും പഞ്ചായത്ത് പ്രസിഡന്റുമായ മൻസൂർ അഹമ്മദാണ് കൊല്ലപ്പെട്ടത്. ബാരാമുള്ളയിൽ വച്ചാണ് ആക്രമണം ഉണ്ടായത്. മൻസൂർ അഹമ്മദിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

മൻസൂറിനെ ആശുപത്രിയി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീവൻ രക്ഷിക്കാനായില്ല. ബാരാമുള്ള ജില്ലയിലെ പഠാനിൽവെച്ചാണ് ആക്രമണമുണ്ടായത്. ഭീകരരെ കണ്ടെത്താനായി സൈന്യം പ്രദേശം വളഞ്ഞിരിക്കുകയാണ്. അക്രമികൾക്കു വേണ്ടിയുള്ള തെരച്ചിൽ ഊർജിതമാക്കിയെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കി​ടെ നി​ര​വ​ധി പേ​രാ​ണ് പ്രദേശത്ത് ഭീ​ക​ര​രു​ടെ വെ​ടി​യേ​റ്റ് മ​രി​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button