ആര്യവേപ്പ് ഒരു ഔഷധച്ചെടിയാണെന്ന് ഏവര്‍ക്കും അറിയാം. ഇത് വീട്ടുമുറ്റത്ത് തന്നെ കുഴിച്ചിടുന്നതും ഇതുകൊണ്ടാണ്. ആര്യവേപ്പിന്റെ ഇലകള്‍, കായ, പൂവ്, പട്ട എന്നിവയ്ക്കെല്ലാം ഔഷധമൂല്യമുണ്ട്. ഫംഗസ്, ബാക്ടീരിയ, വൈറസ് എന്നിവയെ പ്രതിരോധിക്കാന്‍ വേപ്പിനു കഴിവുളളതായി ഗവേഷകര്‍ നേരത്തെ സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്.
Read Also : കർണാടകയിലെ കെ.ജി.എഫ് – ഒരുകാലത്ത് ഇന്ത്യയുടെ അഭിമാനമായിരുന്ന സ്വർണ്ണഖനി, പിന്നീട് സംഭവിച്ചതെന്ത്?
ജീവിതചര്യ ഒന്നു മാറ്റിയാല്‍ ഒരു പരിധി വരെ ലൈഫ്സ്‌റ്റൈല്‍ ഡിസീസ് ആയ കാന്‍സറിനെ അകറ്റി നിര്‍ത്താം. പക്ഷേ, കാന്‍സറിനെ തടുക്കാന്‍ വേപ്പിലയ്ക്കു സാധിക്കുമോ എന്ന കാര്യത്തില്‍ ചെറിയ സംശയമുണ്ടാകാം. എന്നാല്‍, ലോകമെമ്പാടും നടത്തിയ പല പഠനങ്ങളില്‍ ആര്യവേപ്പിന്റെ ഉപയോഗം പലതരം കാന്‍സറുകളെ തടയാന്‍ സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
‘സര്‍വരോഗനിവാരിണി’ എന്നാണ് ആയുര്‍വേദത്തില്‍ ആര്യവേപ്പിനെപ്പറ്റി പറയുന്നത്. പല തരം ചര്‍മരോഗങ്ങള്‍ക്കും ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനുമെല്ലാം ഇത് ഉപയോഗിക്കുന്നുണ്ട്. കീമോതെറാപ്പിയുടെ പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കാനും വേപ്പിനു സാധിക്കും.
Post Your Comments