Latest NewsNewsIndia

വിദ്യാർത്ഥികൾ പഠിക്കാനാണ് സ്കൂളിലും കോളേജുകളിലും വരുന്നത്, അല്ലാതെ തല്ല് കൂടാനല്ല: അരവിന്ദ് കെജ്‌രിവാൾ

ന്യൂഡൽഹി: ജെഎൻയു സംഘർഷങ്ങളെ രൂക്ഷമായി വിമർശിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. വിദ്യാർത്ഥികൾ പഠിക്കാനാണ് സ്കൂളിലും കോളേജുകളിലും വരുന്നത് അല്ലാതെ തല്ല് കൂടാനല്ലെന്ന് കെജ്‌രിവാൾ പറഞ്ഞു. സംഘര്‍ഷങ്ങളും ഗുണ്ടായിസവും ഉണ്ടായാല്‍ രാജ്യം ഒരിക്കലും പുരോഗതി കൈവരിക്കില്ലെന്നും, ശരിയായ പഠനം നടന്നാല്‍ മാത്രമേ രാഷ്ട്രം പുരോഗതി പ്രാപിക്കൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read:‘നടിമാർ പ്രതികാര ബുദ്ധിയുള്ളവരാകണം, പുരുഷ താരങ്ങളെപ്പോലെ ക്രൂരത കാണിച്ചു തുടങ്ങണം’: മംമ്ത മോഹൻദാസ്

‘വിദ്യാർത്ഥികൾ പഠിക്കാനാണ് സ്കൂളിലും കോളേജുകളിലും വരുന്നത്. ഇവിടെ ശരിയായ പഠനം നടന്നാല്‍ മാത്രമേ രാഷ്ട്രം പുരോഗതി പ്രാപിക്കുകയുള്ളൂ. ഇത് നന്മകൾ വിളയിച്ചെടുക്കേണ്ട ഇടമാണ്. ഇവിടെ സംഘര്‍ഷങ്ങളും ഗുണ്ടായിസവും ഉണ്ടായാല്‍ രാജ്യം ഒരിക്കലും പുരോഗതി കൈവരിക്കില്ല’, കെജ്‌രിവാൾ പറഞ്ഞു.

അതേസമയം, ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ രാമനവമി ദിവസത്തില്‍ നടന്ന അതിക്രമത്തിൽ ഉടൻ തന്നെ നടപടിയെടുക്കുമെന്നാണ് കോളേജ് അധികൃതർ അറിയിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button