വിഷുവുമായി ഏറ്റവും ബന്ധമുള്ള ഒന്നാണ് കണിക്കൊന്ന(ഇന്ത്യൻ ലബർണം). കൊന്നപ്പൂ വിഷുക്കാലത്ത് കേരളത്തിലെങ്ങും പൂത്തു നിൽക്കുന്നത് നയനാന്ദകരമായ കാഴ്ചയൊരുക്കുന്നു.
കർണ്ണികാരം എന്നും അറിയുന്ന കണിക്കൊന്നകളിൽ വിരിയുന്ന മഞ്ഞപ്പൂക്കളാണ് കേരളത്തിന്റെ സംസ്ഥാന പുഷ്പവും. വിഷുവിനായി നാട് ഒരുങ്ങുമ്പോഴേ കൊന്നകളും പൂത്തു തുടങ്ങും. വേനലിൽ സ്വർണ്ണത്തിന്റെ നിധി ശേഖരം തരുന്ന വൃക്ഷം എന്നാണ് കൊന്നകളെപറ്റി പുരാണങ്ങളിൽ പറയുന്നത്.
Read Also : കാത്തിരുന്ന് കിട്ടിയ കണ്മണി യാത്രയായിട്ട് പതിനൊന്ന് വർഷം! നൊമ്പരക്കുറിപ്പുമായി കെ.എസ് ചിത്ര
കണിക്കൊന്ന ഇല്ലാത്ത ഒരു വിഷുക്കണി സങ്കല്‍പ്പിക്കാന്‍ സാദ്ധ്യവുമല്ല. വിഷുക്കാലമാകുന്നതോടെ കൊന്നകള്‍ പൂത്തുലയുന്നു. വിഷുവിന് കണിയൊരുക്കാന്‍ പ്രധാനമായ കണിക്കൊന്നയ്ക്കുമുണ്ട് ഐതീഹ്യം.
ക്ഷേത്രപൂജാരി അമ്പലം അടച്ച് പോകുമ്പോള്‍ ചെറിയൊരു കുട്ടി ചുറ്റുമതിലിനകത്ത് പെട്ടുപോകുന്നു. കുട്ടിയെ സന്തോഷിപ്പിക്കാന്‍ സാക്ഷാല്‍ ഉണ്ണിക്കണ്ണന്‍ തന്നെ പ്രത്യക്ഷപ്പെടുകയും തന്റെ അരഞ്ഞാണം കുട്ടിക്ക് കളിക്കാന്‍ കൊടുക്കുകയും ചെയ്യുന്നു. പൂജാരി വന്ന് വീണ്ടും ക്ഷേത്രം തുറന്നപ്പോള്‍ ശ്രീകോവിലിനകത്തെ ദേവാഭരണം കുട്ടിയുടെ കൈയ്യില്‍ കാണുകയും ക്ഷോഭിക്കുകയും ചെയ്യുന്നു. കരഞ്ഞുകൊണ്ട് കുട്ടി വലിച്ചെറിഞ്ഞ അരഞ്ഞാണം ചെന്ന് തങ്ങിയത് തൊട്ടടുത്തുള്ള മരത്തിലാണ്. കുലകുലയായി പൂക്കളുടെ രൂപത്തില്‍ അത് മരം മുഴുവന്‍ തൂങ്ങിക്കിടന്നെന്നാണ് കണിക്കൊന്നയുടെ ഐതീഹ്യം.
Post Your Comments