ThiruvananthapuramLatest NewsKeralaNattuvarthaNews

ശ്യാമൾ മണ്ഡല്‍ വധക്കേസ്: പ്രതിയ്ക്ക് ഇരട്ട ജീവപര്യന്തം

കൊലപാതകം നടന്ന് 16 വര്‍ഷത്തിനുശേഷമാണ് തിരുവനന്തപുരം സിബിഐ കോടതി വിധി പറയുന്നത്

തിരുവനന്തപുരം : ശ്യാമൾ മണ്ഡല്‍ വധക്കേസില്‍ പ്രതിയ്ക്ക് ഇരട്ട ജീവപര്യന്തം തടവും 10,10000 രൂപ പിഴയും വിധിച്ച് തിരുവനന്തപുരം സിബിഐ കോടതി. പിഴ മാതാപിതാക്കള്‍ക്ക് നല്‍കണമെന്നാണ് വിധിച്ചത്.

Also Read : അവർ ഇപ്പോഴും പൊട്ടക്കിണറ്റിലെ തവളകളാണ്, ആ പൊട്ടക്കിണറുകൾ ശുചീകരിക്കേണ്ട സമയം ആയി: സുരേഷ് ഗോപി എം പി

തിരുവനന്തപുരത്തെ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിയായിരുന്ന ആന്‍ഡമാന്‍ സ്വദേശി ശ്യാമള്‍ മണ്ഡലിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലാണ് വിധി. കൊലപാതകം നടന്ന് 16 വര്‍ഷത്തിനുശേഷമാണ് തിരുവനന്തപുരം സിബിഐ കോടതി വിധി പറയുന്നത്.

അവസാന വര്‍ഷ വിദ്യാര്‍ഥിയായിരുന്ന ശ്യാമളിനെ 2005 ഒക്ടോബര്‍ 13നാണ് തട്ടിക്കൊണ്ടുപോയത്. 24നു മൃതദേഹം ചതുപ്പില്‍ കണ്ടെത്തി.
ശ്യാമളിന്റെ പിതാവിനോടുള്ള വിരോധവും സാമ്പത്തിക ബാധ്യതയുമാണ് പ്രതികളെ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് സിബിഐ കുറ്റപത്രം. നേപ്പാള്‍ സ്വദേശി ദുര്‍ഗാ ബഹാദൂര്‍ ഭട്ട് ഛേത്രി, ആന്‍ഡമാന്‍ സ്വദേശി മുഹമ്മദ് അലി എന്നിവരാണ് ഒന്നും രണ്ടും പ്രതികള്‍. അന്വേഷണത്തിനിടെ നേപ്പാളിലേക്കു കടന്ന ദുര്‍ഗാ ബഹാദൂര്‍ ഇപ്പോഴും ഒളിവിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button