ഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് നേതാവിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാവും മൂവാറ്റുപുഴ സ്വദേശിയുമായ എംകെ അഷ്‌റഫിനെയാണ് കള്ളപ്പണം വെളുപ്പിച്ച കേസില്‍ ഇഡി അറസ്റ്റ് ചെയ്തത്.
കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി, കഴിഞ്ഞ ദിവസം ഇഡി അഷ്‌റഫിനെ ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ചോദ്യം ചെയ്യലിന് പിന്നാലെ, അഷ്‌റഫിന്റെ അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഡിസംബറില്‍, അഷ്‌റഫിന്റെ വീട്ടില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു.
ഫ്യൂഡൽ ആചാരങ്ങളുടെ ഹാങ്ങോവറിലാണ് ഇന്നും സുരേഷ് ഗോപി അടങ്ങുന്ന ബിജെപി നേതാക്കൾ: വിമർശനവുമായി ഡിവൈഎഫ്ഐ
എന്നാല്‍, ഇഡി റെയ്ഡിനെതിരേ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും അന്വേഷണ ഉദ്യോഗസ്ഥരെ തടയുകയും ചെയ്തു. കഴിഞ്ഞ കുറെ മാസങ്ങളായി അഷ്‌റഫ് ഉൾപ്പെടെയുള്ള പോപ്പുലര്‍ ഫ്രണ്ട് നേതാക്കൾക്കെതിരെ ഇഡിയുടെ അന്വേഷണം നടന്നുവരികയാണ്. ഇതേത്തുടർന്നാണ് ഇപ്പോൾ അഷ്‌റഫിനെ അറസ്റ്റ് ചെയ്തിട്ടുള്ളത്.
Post Your Comments