ന്യൂഡല്‍ഹി: ജി-7 ഉച്ചകോടിയിലേയ്ക്ക് ഇന്ത്യയ്ക്ക് ജര്‍മനിയുടെ ക്ഷണം.
ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കണമെന്ന ആവശ്യം അറിയിച്ചിട്ടുള്ളത്. അതേസമയം, ഔദ്യോഗികമായ അറിയിപ്പ് വന്നാലുടന്‍ മറുപടി നല്‍കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ജി-7 ഉച്ചകോടി ജൂണ്‍ 26 മുതല്‍ 28 വരെ ജര്‍മനിയിലെ ബവേറിയന്‍ ആല്‍പ്സിലാണ് നടക്കുന്നത്. യുക്രെയ്ന് മേല്‍ റഷ്യ നടത്തിക്കൊണ്ടിരിക്കുന്ന അധിനിവേശത്തിനിടെ ജി-7 ഉച്ചകോടിക്ക് വലിയ പ്രാധാന്യമാണുള്ളത്.
Read Also :ശ്യാമൾ മണ്ഡല് വധക്കേസ്: പ്രതിയ്ക്ക് ഇരട്ട ജീവപര്യന്തം
വരുന്ന മെയ് മാസം ആഗോള തലത്തിലെ നേതാക്കളുടെ കൂട്ടായ്മയായ ഇന്റര്‍ ഗവണ്മെന്റല് കണ്സള്ട്ടേഷനില് പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ജര്‍മനിയില്‍ എത്തുന്നുണ്ട്. 2019ല്‍ ഇതേ യോഗം ഇന്ത്യയില്‍ നടന്നപ്പോള്‍ അന്നത്തെ ജര്‍മന്‍ ചാന്‍സലര്‍ ഏയ്ഞ്ചലാ മെര്‍ക്കല്‍ പങ്കെടുത്തിരുന്നു. 2020ല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരിട്ട് നരേന്ദ്രമോദിയെ ജി-7 ഉച്ചകോടിയെ അഭിസംബോധന ചെയ്യാന്‍ ക്ഷണിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ബ്രിട്ടനില്‍ ചേര്‍ന്ന ഉച്ചകോടിയില്‍ പ്രധാനമന്ത്രി മോദി പങ്കെടുത്തിരുന്നില്ല.
Post Your Comments