KeralaLatest News

‘പാലിയേക്കര ടോൾ ബൂത്തിൽ വീണ്ടും ഗുണ്ടായിസം’- യുവാവിനെ കയ്യേറ്റം ചെയ്യാൻ ശ്രമം, വീട്ടിൽ കയറി പണിതരുമെന്ന് ഭീഷണിയും

തൃശ്ശൂർ: പാലിയേക്കര ടോൾ ബൂത്തിനെതിരെ നിരന്തരം പരാതികളുയരുന്നതിനിടെ യുവാവിനെതിരെ കയ്യേറ്റവും വധഭീഷണിയുമായി ജീവനക്കാരൻ. വാഹനത്തിന്റെ കാർഡ് റീഡാകാൻ താമസമെടുത്തതിനെ കുറിച്ച് ചോദിച്ച യുവാവിനെയാണ് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. സംഭവത്തിൽ ഡിജിപിക്കും മുഖ്യമന്ത്രിക്കും ഉൾപ്പെടെ യുവാവ് പരാതി നൽകിയിരിക്കുകയാണ്.

ഹരിറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ,

രാത്രി 12:45 നു പാലിയേക്കര ടോളിൽ നടന്ന ഗുണ്ടായിസം.. (വീഡിയോ ആദ്യ കമന്റിൽ)
ഇന്നലെ രാത്രി വളരെ വൈകി എറണാകുളത്ത് നിന്നും നാട്ടിലേക്ക് വരുകയായിരുന്നു. പാലിയേക്കര ടോളിൽ എല്ലാ ലൈനിലും വണ്ടികൾ നിരന്നു കിടക്കുന്നുണ്ടായിരുന്നു. അതിൽ ഒന്നിൽ കയറി.
3 വണ്ടികൾ എന്റെ മുന്നിൽ ഉണ്ട്. 5 മിനിറ്റിൽ കൂടുതൽ സമയം എടുത്തു ആ 3 വണ്ടി കേറി പോകാൻ. എന്റെ മുന്നിൽ ബാർ വീണു. സാധാരണ കാർഡ് റീഡ് ആകും അപ്പൊ തന്നെ ബാർ പൊങ്ങും. പക്ഷേ 2 മിനിറ്റ് ആയിട്ടും അത് പൊങ്ങുന്നില്ല. ചോദിച്ചപ്പോ എന്റെ കാർഡിന്റെ പ്രശ്നം ആണെന്നും, അത് റീഡ് ആകുന്നില്ല എന്നും ഒരാൾ പറഞ്ഞു.

ടോൾ ബൂത്തിൽ ആരും ഇരിക്കുന്നില്ല. മാന്വൽ സ്കാനർ കൊണ്ട് വരൂ എന്ന് പറഞ്ഞപ്പോ വൈറ്റ് ചെയ്യ് എന്ന് മറുപടി.
ഫ്ബിയിൽ ലൈവായി വീഡിയോ പോയപ്പോ ഉടനെ എവിടുന്നോ ഒരുത്തൻ ചാടി വീഴുന്നു, ഫോൺ തട്ടി പറിച്ചു വാങ്ങാൻ ശ്രമിക്കുന്നു. എന്നെ കൈയേറ്റം ചെയ്യുന്നു. അഞ്ജു ആകെ തരിച്ചു നോക്കി നിന്നു. ആ നേരം ഫോൺ ഞാൻ തിരിച്ചു വാങ്ങി. ഫോൺ അദ്ദേഹം വലിച്ചപ്പോ live broadcast പോസ് ആയി. തിരിച്ചു ഫോൺ കിട്ടിയ വഴി live വീണ്ടും resume ചെയ്തു.
അവരുടെ പെർമിഷൻ ഇല്ലാതെ അവരുടെ വീഡിയോ എന്തിന് എടുക്കുന്നു എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.
Work ചെയ്യാത്ത സ്കാനർന്റെ ഫോട്ടോ ആണ് ഞാൻ എടുക്കുന്നത് എന്ന് അയാളോട് പറഞ്ഞു..

അത് വീഡിയോ എടുക്കുന്നത് തടഞ്ഞു കൊണ്ട്, അതിന്റെ മുന്നിൽ കയറി നിന്ന ആ ഒരാൾ, അയാൾ ടോളിന്റെ ആരാണ്?
ടോളിലെ ജീവനക്കാർക്ക് എല്ലാം ടാഗ് ഉണ്ട്. ഇയാൾക്ക് അതൊന്നും ഇല്ല.
‘കുടുംബത്തിൽ കേറി പണി തരാം’ എന്നും പറഞ്ഞു എന്റെ കാറിന്റെ ഫോട്ടോ എടുത്തു പോയിട്ടുണ്ട് ആ മഹാൻ.
ആ ഫോട്ടോ എടുക്കുന്ന സമയത്ത്, അദ്ദേഹത്തിന്റെ മുഖം കാണുന്ന രീതിയിൽ, ഞാനും വീഡിയോ എടുത്തു വച്ചിട്ടുണ്ട്.
ആ വീഡിയോയിൽ തന്നെ നിങ്ങൾക്ക് കാണാം കുറേ നേരത്തിന് ശേഷം എന്റെ കാർഡ് തനിയെ റീഡ് ആകുന്നതും, വാലിഡ്‌ ആണെന്ന് കാണിച്ചു ആ ഗേറ്റ് ഓപ്പൺ ആവുന്നതും. അപ്പൊ ആരുടെ ഭാഗമായിരുന്നു ശെരി എന്നു ഇനി അധികം പറയേണ്ട കാര്യമില്ലല്ലോ.

ആ വീഡിയോയിൽ കാണുന്ന, ഈ ഫോട്ടോയിൽ ഉള്ള, ഐഡി കാർഡ് ഒന്നും ഇല്ലാത്ത ആ വ്യക്തിക്ക് പാലിയേക്കര ടോളിൽ എന്താണ് ചുമതല?
അദ്ദേഹം പറഞ്ഞത് ആണ് നിയമം എങ്കിൽ, എന്റെ കാറിന്റെ ഫോട്ടോ, എന്റെ അനുവാദം കൂടാതെ എടുക്കാൻ അദ്ദേഹത്തിന് ആര് അനുമതി നൽകി?
എന്റെ കുടുംബത്തിൽ കേറി പണി തരുമെന്ന് പറയാൻ അദ്ദേഹം ആരാണ്?
ചോദ്യങ്ങൾ അനവധി.. ഉത്തരം ആരും തരില്ല.. കാരണം, ഇത് പാലിയേക്കര ടോൾ ആണ്. എല്ലാ രാഷ്ട്രീയക്കാരനും കയ്യിട്ട് വാരുന്ന, എല്ലാവർക്കും ബിനാമികൾ ഉള്ള, ഗുണ്ടകൾ വാഴുന്ന പാലിയേക്കര ടോൾ…
ടോൾ അമൗണ്ട് പോയതിന്റെ സ്ക്രീൻ ഷോട്ട് കൂടെ ഉൾപ്പെടുത്തുന്നു.

shortlink

Post Your Comments


Back to top button