Latest NewsIndiaNews

രാജ് താക്കറെ പറയുന്നതിനൊന്നും പ്രാധാന്യം നൽകണ്ട, അന്ത്യശാസനത്തിനുള്ള മറുപടി ഉടൻ കൊടുക്കും: അജിത് പവാര്‍

മുംബൈ: മുസ്ലിം പള്ളികളിലെ ഉച്ചഭാഷിണികള്‍ നീക്കം ചെയ്യാൻ താക്കീത് നൽകിയ രാജ് താക്കറെയ്ക്ക് മറുപടിയുമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍. രാജ് താക്കറെക്ക് ഇത്രയധികം പ്രാധാന്യം നല്‍കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. സമയം വരുമ്പോള്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കുമെന്നും, അന്ത്യശാസനത്തിന് ഉടനെ മറുപടിയുണ്ടെന്നും അജിത് പവാര്‍ പറഞ്ഞു.

Also Read:അകാലനര അകറ്റാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില വഴികൾ ഇതാ..

അതേസമയം, മുസ്ലിം പള്ളികളിൽ നിന്ന് മെയ് മൂന്നിനകം ഉച്ചഭാഷിണികള്‍ നീക്കം ചെയ്യണമെന്ന് മഹാരാഷ്ട്ര സര്‍ക്കാറിന് താക്കീത് നൽകി രാജ് താക്കറെ രംഗത്തെത്തിയിരുന്നു. മുൻപും ഇതേ കാര്യം താൻ ആവർത്തിച്ചിരുന്നെന്നും, നടപടി ഉണ്ടായില്ലെങ്കിൽ, എംഎന്‍എസ് പ്രവര്‍ത്തകര്‍ പള്ളികള്‍ക്ക് മുന്നില്‍ ഹനുമാന്‍ ചാലിസ വായിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് മറുപടിയായിട്ടാണ് അജിത് പവാര്‍ രംഗത്തു വന്നത്.

‘മെയ് മൂന്നിനകം സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുത്ത് എല്ലാ ഉച്ചഭാഷിണികളും നീക്കം ചെയ്തില്ലെങ്കില്‍ തുടര്‍നടപടികള്‍ക്ക് ഞാനും എന്റെ പാര്‍ട്ടി പ്രവര്‍ത്തകരും ഉത്തരവാദികളല്ല’, എന്നായിരുന്നു രാജ് താക്കറെയുടെ താക്കീത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button