News

ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്

 

പാലക്കാട്: മണ്ണാര്‍ക്കാട് ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ഥിനിക്ക് പരിക്ക്. മണ്ണാര്‍ക്കാട്ട് കുന്തിപുഴ പാലത്തിനടുത്ത് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. അരിയൂര്‍ സ്വദേശിനിയായ പത്താം ക്ലാസുകാരി മാജിദയാണ് ബസിൽ നിന്നും വീണത്. സംഭവത്തിന്‍റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നു.

പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ബസ്സിന്റെ മുന്‍ഭാഗത്തെ വാതിലിലൂടെയാണ് വിദ്യാർത്ഥിനി റോഡിലേക്ക് തെറിച്ചു വീണത്.
മണ്ണാർക്കാട് കുന്തിപ്പുഴ വളവിൽ എത്തിയപ്പോഴാണ് ബസിൽ നിന്ന് തുറന്ന് കിടന്ന വാതിലിലൂടെ വിദ്യാർത്ഥിനി തെറിച്ച് റോഡിലേക്ക് വീണത്. റോഡിൽ വീണ പെൺകുട്ടിയേയും കടന്ന് ഏറെ മുന്നോട്ട് പോയാണ് ബസ് നിർത്തിയത്. അപകടസമയത്തു ബസിന്റെ മുന്‍വാതില്‍ തുറന്ന നിലയിലായിരുന്നു എന്ന പരാതി പോലീസും മോട്ടര്‍ വാഹനവകുപ്പും പരിശോധിക്കും.

shortlink

Post Your Comments


Back to top button