മുംബൈ: ഐപിഎല്ലില്‍ ആദ്യ ജയം തേടി ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇന്നിറങ്ങും. പ്രീമിയർ ലീഗ് ചരിത്രത്തിൽ ആദ്യമായി തുടർച്ചയായി നാല് മത്സരങ്ങൾ ടീം പരാജയപ്പെട്ടിരിക്കുകയാണ്. അങ്ങനെയുള്ള ടീം വരുത്തേണ്ട നിർണായകമായ മാറ്റത്തെക്കുറിച്ച് അഭിപ്രായം പറയുകയാണ് മുൻ ഇന്ത്യൻ താരം പാർഥിവ് പട്ടേൽ. ധോണി ഓപ്പണറായി ഇറങ്ങണമെന്നും, കരിയറിന്റെ ആദ്യ കാലം ഓപ്പണർ റോളിൽ ഇറങ്ങിയിട്ടുള്ള ധോണിക്ക് ആ റോൾ ചെയ്യാൻ കഴിയുമെന്നും പട്ടേൽ പറഞ്ഞു.
‘ധോണി ഓപ്പണറായി വരണം. ചെന്നൈക്ക് വേണ്ടി ഈ സീസണിൽ 92 റൺസ് ധോണി നേടിയിട്ടുണ്ട്. എത്രയോ വർഷമായി ചെന്നൈയിൽ തുടരുന്ന ആളാണ് ധോണി. കരിയറിന്റെ ആദ്യ കാലം ഓപ്പണർ റോളിൽ ഇറങ്ങിയിട്ടുള്ള ധോണിക്ക് ആ റോൾ ചെയ്യാൻ കഴിയും’.
‘അവസാന സീസണിലേക്ക് അടുക്കുന്ന സമയത്തെങ്കിലും ധോണി ആ റിസ്ക്ക് എടുക്കണം. അങ്ങനെ ഇറങ്ങിയാൽ ഇന്നിംഗ്സ് പകുതി വെച്ച് ഗിയർ മാറ്റാൻ ധോണിക്ക് സാധിക്കും. അതാണ് ചെന്നൈക്ക് ആവശ്യം’.
Read Also:- ഐപിഎല്ലില്‍ ആദ്യ ജയം തേടി ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇന്നിറങ്ങും
‘ടി20 കരിയറിലല്ല, മറിച്ച് ഏകദിനത്തിൽ 17 വർഷങ്ങൾക്ക് മുമ്പ് ധോണി ഓപ്പണറായിട്ടുണ്ട്. ഇന്ത്യ എപ്പോഴെക്കെ സമ്മർദ്ദത്തിലായിട്ടുണ്ടോ അന്നൊക്കെ ധോണി ഇന്ത്യയെ രക്ഷിച്ചിട്ടുണ്ട്. ബുദ്ധിമുട്ടുള്ള പിച്ചിൽ മികച്ച കളി പുറത്തെടുത്ത ധോണി ഓപ്പണറായാൽ ചെന്നൈയുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും’ പാർഥിവ് പട്ടേൽ പറഞ്ഞു.
Post Your Comments