കൊച്ചി: സംസ്ഥാനത്ത് സ്വർണ വില ഇന്ന് കൂടി. പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് വർദ്ധിച്ചത്. പവന് 39,200 രൂപയിലും ഗ്രാമിന് 4,900 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ശനിയാഴ്ച ആഭ്യന്തര വിപണിയിൽ പവന് 280 രൂപ വർദ്ധിച്ച ശേഷം ഇന്നാണ് വില വർദ്ധനയുണ്ടാകുന്നത്. ഏപ്രിൽ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് നിലവിൽ വ്യാപാരം നടക്കുന്നത്.
Read Also : മുടികൊഴിച്ചില്‍ മാറാന്‍ പേരയില ഇങ്ങനെ ഉപയോഗിക്കൂ
മാർച്ച് ഒൻപതിന് പവന് 40,560 രൂപ രേഖപ്പെടുത്തിയതാണ് ഈ വർഷത്തെ ഉയർന്ന വില. ഒന്നര വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്.
Post Your Comments