CricketLatest NewsNewsSports

ഐപിഎല്ലില്‍ ആദ്യ ജയം തേടി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇന്നിറങ്ങും

മുംബൈ: ഐപിഎല്ലില്‍ ആദ്യ ജയം തേടി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇന്നിറങ്ങും. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് എതിരാളികൾ. വൈകിട്ട് 7.30ന് മുംബൈ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് മത്സരം. ഈ സീസണിൽ കളിച്ച ആദ്യ നാല് കളിയിലും ചെന്നൈ തോറ്റിരുന്നു. തുടര്‍ച്ചയായി നാല് കളിയില്‍ തോല്‍ക്കുന്നത് 2010ന് ശേഷം ആദ്യവും.

എന്നാൽ, തുടര്‍ വിജയങ്ങളുമായി മുന്നേറുന്ന ബാംഗ്ലൂര്‍ ഇന്ന് ജയിച്ച് പോയിന്റ് പട്ടികയിൽ ഒന്നാമതെത്താനാകും ശ്രമം. ചെന്നൈയെ അപേക്ഷിച്ച് ശക്തമാണ് ബാംഗ്ലൂരിന്റെ ബാറ്റിംഗ് നിര. ഭയമില്ലാതെ ആഞ്ഞടിക്കുന്ന അനൂജ് റാവത്തിനൊപ്പം ഡുപ്ലെസി കൂടി ഫോമിലേക്കെത്തിയാല്‍ ബാംഗ്ലൂരിന് മികച്ച സ്കോർ നേടാനാകും.

Read Also:- ആരോഗ്യകരമായ ഹൃദയത്തിന് നാം ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ!

കോഹ്ലിക്കും കാര്‍ത്തിക്കിനുമൊപ്പം മാക്‌സ്വെല്‍ കൂടി എത്തിയതോടെ മധ്യനിരയും ശക്തമാണ്. ഇരുടീമിന്റെ ബൗളിംഗ് കരുത്ത് ഏറക്കുറെ ഒപ്പത്തിനൊപ്പം. അതേസമയം, സഹോദരിയുടെ മരണത്തെ തുടര്‍ന്ന് ടീം വിട്ട ഹര്‍ഷല്‍ പട്ടേലിന് പകരം ബാംഗ്ലൂര്‍ സിദ്ധാര്‍ഥ് കൗളിനെ ടീമിലുള്‍പ്പെടുത്തിയേക്കും. ഇന്ന് ടോസ് നേടുന്ന ടീം ബൗളിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത.

shortlink

Post Your Comments


Back to top button