MalappuramLatest NewsKeralaNattuvarthaNews

രാമനവമി ആഘോഷത്തിന്‍റെ മറവില്‍ നടത്തിയ മുസ്ലിം വിരുദ്ധ ആക്രമണങ്ങള്‍ ആസൂത്രിതം: ഇടി മുഹമ്മദ് ബഷീര്‍

മലപ്പുറം: രാമനവമി ആഘോഷത്തിന്‍റെ മറവില്‍ സംഘപരിവാര്‍ നടത്തിയ മുസ്ലിം വിരുദ്ധ ആക്രമണങ്ങള്‍ ആസൂത്രിതമാണെന്ന ആരോപണവുമായി മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ എംപി. വംശവെറിയും വിദ്വേഷവും ഫലപ്രദമായി തടഞ്ഞില്ലെങ്കില്‍ വലിയ വിലകൊടുക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

ഉപവാസം അനുഷ്ഠിച്ച് രാമനാമം ജപിച്ചാല്‍ മോക്ഷപ്രാപ്തി കൈവരുമെന്ന് ഹിന്ദു സഹോദരങ്ങള്‍ വിശ്വസിക്കുന്ന ദിവസമാണ് ശ്രീരാമ നവമിയെന്നും എന്നിട്ടും, ഒരു പ്രകോപനവുമില്ലാതെ പലയിടത്തും പള്ളികളും ദര്‍ഗകളും കത്തിക്കുകയായിരുന്നുവെന്നും ഇടി മുഹമ്മദ് ബഷീര്‍ ആരോപിച്ചു. തറാവീഹ് നമസ്‌ക്കാര സമയത്തുള്‍പ്പെടെ രാമനവമി റാലികള്‍ തീര്‍ത്ത മുസ്ലിം വേട്ടയില്‍, പ്രതികളായി അറസ്റ്റ് ചെയ്യപ്പെട്ടത് ഇരകളായ മുസ്ലിം യുവാക്കളാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ലൗ ജിഹാദ് എന്ന സംഘപരിവാര്‍ നുണപ്രചരണം സിപിഎം അതേപടി ഏറ്റെടുത്ത് ആവര്‍ത്തിക്കുന്നു: വിടി ബല്‍റാം

‘വെറുപ്പും വിദ്വേഷവും പടര്‍ത്തി രാജ്യത്തെ പൗരന്മാരെ തമ്മിലടിപ്പിക്കുന്നവരെ ഒറ്റപ്പെടുത്താനും നിയമത്തിന് മുമ്പിലെത്തിക്കാനും മനുഷ്യത്വമുള്ള എല്ലാവരും തയ്യാറാവണം. വിശ്വാസങ്ങളെയും ആഘോഷങ്ങളെയും മറയാക്കി ഇതര വിഭാഗത്തില്‍ പെട്ടവരെ അക്രമിക്കുന്നവര്‍ മതത്തെയോ, ദൈവിക തൃപ്തിയെയോ അല്ല പ്രതിനിധീകരിക്കുന്നത്. വിഷയത്തില്‍ ഇടപെട്ട് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തെ സമീപിക്കും,’ ഇടി മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button