Latest NewsKeralaIndia

കേരളത്തിലെ ജീവിത നിലവാരം യൂറോപ്പിലേതിന് തുല്യമെന്ന് യെച്ചൂരി, കേരള സര്‍ക്കാരിന്റെ ബദല്‍ നയങ്ങള്‍ മാതൃകാപരം

പട്ടിണിയും നിരക്ഷരതയും തുടച്ചു നീക്കാന്‍ കേരളത്തിന് കഴിഞ്ഞു.

കണ്ണൂര്‍: കേരളത്തിലെ ജീവിത നിലവാരം യൂറോപ്പിലേതിന് തുല്യമാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം ദേശീയ തലത്തില്‍ സിപിഐഎമ്മിനും ഇടതുപക്ഷത്തിനും കരുത്താണെന്നും അദ്ദേഹം പറഞ്ഞു.

‘മാനവവിഭവശേഷി വികസനസൂചികയില്‍ കേരളം രാജ്യത്ത് ഒന്നാമതാണ്. പട്ടിണിയും നിരക്ഷരതയും തുടച്ചു നീക്കാന്‍ കേരളത്തിന് കഴിഞ്ഞു. കേരളത്തിന് ഇതു സാധ്യമാകുമെങ്കില്‍ രാജ്യത്തിന് മൊത്തത്തില്‍ എന്തുകൊണ്ട് കഴിയുന്നില്ലെന്നതാണ് ചോദ്യം.’

കേരളത്തിന്റെ മുന്നേറ്റം മറ്റ് ഭാഗങ്ങളിലും ഉണ്ടാകണമെന്നും, അതിനാലാണ് ദേശീയ തലത്തില്‍ കേരള സര്‍ക്കാരിന്റെ മാതൃക ഉയര്‍ത്തിക്കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെ ഉയര്‍ത്തിക്കാട്ടുന്നതിന്റെ പ്രസക്തി എന്തെന്ന ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു യെച്ചൂരി. ദേശാഭിമാനിക്ക് നല്‍കിയ അഭിമുഖത്തിലാണ് യെച്ചൂരിയുടെ പരാമര്‍ശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button