News

കെ.വി തോമസിന് കാരണം കാണിക്കല്‍ നോട്ടീസ്: മറുപടിയ്ക്ക് ശേഷം അച്ചടക്ക സമിതി യോഗം

തിരുവനന്തപുരം : പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതിന് കെ.വി തോമസിന്
കാരണം കാണിക്കല്‍ നോട്ടീസ്. ഒരാഴ്ചയ്ക്കകം കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി പറയണമെന്ന് താരിഖ് അന്‍വര്‍ അറിയിച്ചു.

Also Read : ക്ഷേത്രത്തിൽ മോഷണശ്രമം നടത്തിയ യുവാവ് അറസ്റ്റിൽ

നോട്ടീസിന് മറുപടി ലഭിച്ച ശേഷം വീണ്ടും അച്ചടക്ക സമിതി യോഗം ചേരും
മറുപടി ചര്‍ച്ച ചെയ്ത ശേഷം തീരുമാനമെടുക്കുമെന്നും താരിഖ് അന്‍വര്‍ പറഞ്ഞു. നടപടി പാര്‍ട്ടി വിലക്ക് ലംഘിച്ച് സിപിഐഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതിനാണ് കെ വി തോമസിനെതിരെ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്.

അതേസമയം, കോണ്‍ഗ്രസില്‍ തനിക്കൊരു നിയമവും മറ്റുള്ളവര്‍ക്ക് വേറൊരു നിയമവുമാണെന്ന് കെ.വി തോമസ് പറഞ്ഞു. താന്‍ ഒരു കോണ്‍ഗ്രസുകാരനാണ്, മരണം വരെയും കോണ്‍ഗ്രസുകാരനായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാര്‍ട്ടിയുടെ രീതി അറിയാത്ത ചിലര്‍ പാര്‍ട്ടിയിലുണ്ട്. താന്‍ ഓട് പൊളിച്ച് പാര്‍ട്ടിയില്‍ എത്തിയ ആളല്ല, സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ തനിക്കെതിരെ പ്രവര്‍ത്തിക്കുന്നത് ഇതാദ്യമല്ല. അച്ചടക്ക സമിതി തീരുമാനിക്കട്ടെ, വിശദീകരണം നല്‍കുമെന്നും കെ.വി തോമസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button