Latest NewsCinemaMollywoodNews

ജീവിതത്തിൽ ഏതെങ്കിലും ഒരു സമയത്ത് നമ്മൾ എല്ലാവരും ‘അടവ്’ എടുക്കാറുണ്ട്: പുതിയ അടവുമായി ആസിഫ് അലി

ആസിഫ് അലി നായകനായെത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘അടവ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. ആസിഫ് അലി തന്നെയാണ് ഫേസ്ബുക്കിലൂടെ സിനിമയുടെ പ്രഖ്യാപനം നടത്തിയത്.

‘മുന്‍കൂറായി എന്റെ വിഷുക്കണി നിങ്ങള്‍ക്ക് നല്‍കുന്നു. ജീവിതത്തില്‍ ഏതെങ്കിലും ഒരു സമയത്ത് നമ്മള്‍ എല്ലാവരും ‘അടവ്’ എടുക്കാറുണ്ട്. ഇതാണ് ഞങ്ങളുടെ ആ സമയം. ഉടന്‍ അത് നിങ്ങളുടേതുമാകും. എന്റെ അടുത്ത ചിത്രം പ്രഖ്യാപിക്കുന്നതില്‍ ആകാംഷയുണ്ട്’ ആസിഫ് അലി ഫേസ്ബുക്കില്‍ കുറിച്ചു.

Read Also:- പ്രീമിയര്‍ ലീഗിൽ ലിവർപൂൾ-മാഞ്ചസ്റ്റർ സിറ്റി പോരാട്ടം സമനിലയിൽ

രതീഷ് കെ രാജനാണ് ‘അടവ്’ സംവിധാനം ചെയ്യുന്നത്. ഡോക്ടര്‍ പോള്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഡോക്ടര്‍ പോള്‍ വര്‍ഗ്ഗീസ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അന്‍സര്‍ ഷാ നിര്‍വ്വഹിക്കുന്നു. മുഹമ്മദ് നിഷാദ് തിരക്കഥ സംഭാഷണമെഴുതുന്നു. എഡിറ്റര്‍-കിരണ്‍ ദാസ്, ക്രിയേറ്റീവ് ഡയറക്ടര്‍-ഷാഹി കബിര്‍. പി ആര്‍ ഒ-ശബരി.

shortlink

Related Articles

Post Your Comments

Related Articles


Back to top button