വയറിലെ കൊഴുപ്പ് കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് പലർക്കും അറിയാം. വയറിലെ കൊഴുപ്പ് ഒഴിവാക്കാൻ ശരിയായ ഭക്ഷണക്രമം, ദൈനംദിന വ്യായാമങ്ങൾ എന്നിവ അത്യാവശ്യമാണ്. വിസറൽ ഫാറ്റ് എന്നറിയപ്പെടുന്ന കൊഴുപ്പാണ് ടൈപ്പ് 2 ഡയബറ്റിസ്, ഹൃദ്രോഗങ്ങൾ തുടങ്ങിയവയ്ക്ക് ഇടയാക്കുന്നത്. വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കുന്നതിന് ചില ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അത്തരത്തിൽ, വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ചില പച്ചക്കറികൾ ഏതൊക്കെയാണെന്ന് നോക്കാം.
➢ ബീൻസ്
ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന പച്ചക്കറിയാണ് ബീൻസ്. ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ മലബന്ധ പ്രശ്നം അകറ്റാനും സഹായിക്കുന്നു.
➢ പാലക്ക് ചീര
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് പാലക്ക് ചീര. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ധാരാളം ഘടകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. പാലക്ക് ചീര സൂപ്പായോ അല്ലാതെയോ കഴിക്കാം.
➢ കാരറ്റ്
കാരറ്റ് നിങ്ങളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ ചെറുതൊന്നുമല്ല. വിറ്റാമിൻ എയും കാഴ്ചശക്തി വർദ്ധിപ്പിക്കുന്ന ഘടകങ്ങളായ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവയും കാരറ്റിൽ സമ്പുഷ്ടമായ അളവിൽ അടങ്ങിയിട്ടുണ്ട്. ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ഭാരം കുറയ്ക്കാനും മികച്ചതാണ്.
Read Also:- സീസണിൽ കളിച്ച നാല് കളികളും തോറ്റു: രണ്ട് പ്രധാന കാരണങ്ങൾ വിലയിരുത്തി ഹർഭജൻ
➢ ബ്രോക്കോളി
നാരുകൾ ധാരാളം അടങ്ങിയ പച്ചക്കറിയാണ് ബ്രൊക്കോളി. ശരീരത്തിലെ കൊഴുപ്പിനെ ചെറുക്കുന്ന ഫൈറ്റോകെമിക്കലുകളും ബ്രോക്കോളിയിൽ അടങ്ങിയിട്ടുണ്ട്.
Post Your Comments