Latest NewsKeralaNews

എം.സി ജോസഫൈന്റെ മൃതദേഹം പഠനാവശ്യത്തിന് മെഡിക്കൽ കോളേജിന് കൈമാറും, സമ്മേളനത്തിൽ മാറ്റമില്ല

കണ്ണൂർ: അന്തരിച്ച മുൻ വനിതാ കമ്മീഷൻ അധ്യക്ഷയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ എം.സി ജോസഫൈൻ്റെ മൃതദേഹം പഠനാവശ്യത്തിനായി കളമശേരി മെഡിക്കൽ കോളേജിന് കൈമാറും. ജോസഫൈൻ്റെ ആഗ്രഹപ്രകാരമാണിത്. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് ഉച്ചയോടെയായിരുന്നു ജോസഫൈൻ്റെ അന്ത്യം. പാർട്ടി കോൺഗ്രസ് വേദിയിൽ വച്ച് ആരോഗ്യനില വഷളായതോടെ ഇവരെ എ.കെ.ജി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണമടയുകയായിരുന്നു. നേരത്തെ ഹൃദയ സംബന്ധമായ അസുഖത്തിന് ജോസഫൈൻ ചികിത്സ തേടിയിരുന്നു.

Also Read:റമദാൻ: സ്വകാര്യ മേഖലയിലെ പ്രവർത്തി സമയം സംബന്ധിച്ച അറിയിപ്പുമായി ഖത്തർ

1948 ആഗസ്‌ത്‌ മൂന്നിന്‌ മുരിക്കുംപാടം മാപ്പിളശേരി ചവര – മഗ്‌ദലേന ദമ്പതികളുടെ മകളായി ജനിച്ച എം സി ജോസഫൈൻ വിദ്യാർഥി – യുവജന – മഹിളാ പ്രസ്ഥാനങ്ങളിലൂടെയാണ്‌ പൊതുരംഗത്തെത്തിയത്‌. ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ്‌ പ്രസിഡന്‍റ് സംസ്ഥാന പ്രസിഡന്‍റ്, വനിതാ വികസന കോർപറേഷൻ ചെയർപേഴ്‌സൺ, വിശാലകൊച്ചി വികസന അതോറിറ്റി ചെയർപേഴ്‌സൺ എന്നീ സ്ഥാനങ്ങൾ വഹിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ നേതാവ്, വനിതാ കമ്മീഷൻ അധ്യക്ഷ എന്നീ നിലകളിൽ പ്രവർത്തിച്ചു. വിവിധ തൊഴിലാളി യൂണിയനുകളുടെ നേതാവ്, വനിതാ വികസന കോർപറേഷന്റെയും വിശാല കൊച്ചി വികസന അതോറിറ്റിയുടെയും നായിക എന്നീ നിലകളിലും ശ്രദ്ധേയമായ സംഭാവനകളാണ് ജോസഫൈൻ നൽകിയത്.

തൊഴിലാളികൾക്കും സ്ത്രീകൾക്കും ജനങ്ങൾക്കാകെയും വേണ്ടി വിശ്രമരഹിതമായി പ്രവർത്തിച്ച നേതാവാണ് ജോസഫൈൻ എന്ന് പിണറായി വിജയൻ പറഞ്ഞു. ഇടപെട്ട മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച അവർ സ്ത്രീകളുടെയും തൊഴിലാളികളുടെയും അവകാശങ്ങൾക്കു വേണ്ടി വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണെടുത്തതെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു. അതേസമയം, പാർട്ടി സമ്മേളനത്തിൽ മാറ്റമില്ല. സമ്മേളനം തുടരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button