ഇംഗ്ലണ്ട്: ലൈംഗികാതിക്രമത്തിന് യുകെ കോടതി 23 വർഷം തടവ് ശിക്ഷയ്ക്ക് വിധിച്ച മലയാളിയായ അരവിന്ദൻ ബാലകൃഷ്ണൻ എന്ന ‘സഖാവ് ബാല’ മരിച്ചു. തെക്ക്-പടിഞ്ഞാറൻ ഇംഗ്ലണ്ടിലെ എച്ച്എംപി ഡാർട്ട്മൂർ ജയിലിൽ വെച്ചാണ് മരണം. ലണ്ടനിൽ തീവ്രവാദ മാവോയിസ്റ്റ് പ്രവർത്തനം നടത്തുകയും മകൾ അടക്കം നിരവധി സ്ത്രീകളെ അടിമകളാക്കി പീഡിപ്പിക്കുകയും ചെയ്ത 81 കാരനെ 2016ലാണ് കോടതി ശിക്ഷിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലണ്ടൻ സന്ദർശനത്തിനെതിരെ ‘മോദി ഗോ ബാക്ക്’ എന്ന പ്ലക്കാട് ഉയർത്തി പ്രതിഷേധം നടത്തിയ ആളുകളിൽ ഒരാൾ കൂടി ആണ് ബാല. ഇതിന്, കേരളത്തിൽ മോദി വിരുദ്ധരുടെയിടയിൽ വളരെ വലിയ രീതിയിൽ പ്രചാരണം ലഭിച്ചിരുന്നു. മകൾ കാർത്തി മോർഗൻ നടത്തിയ വെളിപ്പെടുത്തലോടെയാണ് സഖാവ് ബാലയുടെ ലൈംഗിക ക്രൂരതകൾ പുറത്തറിയുന്നതും ഇയാൾ ജയിലിലാകുന്നതും. പിതാവ് 30 വർഷത്തിലേറെ തന്നെ തടവിലാക്കി പീഡിപ്പിച്ചതായി കാർത്തി വെളിപ്പെടുത്തി.
തന്നെ ധിക്കരിച്ചാൽ, കടുത്ത ശിക്ഷ കിട്ടുമെന്ന് വിശ്വസിപ്പിച്ച് നിരവധിപ്പേരെ ഇയാൾ അടിമകളാക്കി പീഡിപ്പിച്ചു. ദൈവതുല്യമായ ശക്തിയുണ്ടെന്ന് വിശ്വസിപ്പിച്ചാണ് ബാലകൃഷ്ണൻ സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്തത്. സൗത്ത് ലണ്ടനിലെ വീട്ടിൽ മൂന്ന് പതിറ്റാണ്ടോളം ഇയാൾ വനിതാ അനുയായികളെ തടവിലിടുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു. ബലാത്സംഗം, ലൈംഗികാതിക്രമം, സ്ത്രീകളെ ആക്രമിക്കൽ, അന്യായമായി തടവിലാക്കൽ, ബാലപീഡനം തുടങ്ങി 16 കുറ്റങ്ങളാണ് ബാലകൃഷ്ണനെതിരെ ചുമത്തിയത്.
Post Your Comments