കണ്ണൂര്‍: സി.പി.എമ്മിന്റെ ചരിത്രത്തില്‍ ആദ്യമായി പൊളിറ്റ്ബ്യൂറോയിലേയ്ക്ക് ദളിത് പ്രാതിനിധ്യം. പശ്ചിമ ബംഗാളില്‍ നിന്നുള്ള രാമചന്ദ്ര ഡോമിനാണ് ഈ നിയോഗം. നേരത്തെ കേരളത്തിൽ നിന്നുള്ള കെ. രാധാകൃഷ്ണൻ, എ.കെ ബാലൻ എന്നിവർ പരിഗണിക്കപ്പെട്ടെങ്കിലും ഒടുവിൽ രാമചന്ദ്ര ഡോമിലേക്ക് ധാരണയാകുകയായിരുന്നു. നിലവിൽ കേന്ദ്ര കമ്മിറ്റി അംഗമാ യ രാമചന്ദ്ര ഡോം പശ്ചിമ ബംഗാൾ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ദളിത് ശോഷൻ മുക്തി മഞ്ച് അദ്ധ്യക്ഷനുമാണ്.
ബംഗാളില്‍ നിന്നും രാമചന്ദ്ര ഡോമിനെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതോടെ പി.ബിയില്‍ ദളിത് പ്രാതിനിധ്യം സി.പി.എം ഉറപ്പാക്കി. പി.ബിയില്‍ ദളിതരില്ലെന്ന് ഏറെക്കാലമായി വിമര്‍ശനവും വിവാദവും ഉയര്‍ന്നിരുന്നു. കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ ആ പരാതിക്കു പരിഹാരമുണ്ടാക്കിയിരിക്കുകയാണ് പാര്‍ട്ടി.
അതേസമയം, എസ് രാമചന്ദ്രൻ പിള്ള, ഹന്നൻ മൊള്ള, ബിമൻ ബോസ്, സൂര്യകാന്ത് മിശ്ര എന്നീ പിബി അംഗങ്ങൾ ഇന്നലെ നടന്ന യോഗത്തിൽ ഒഴിയാൻ സന്നദ്ധത അറിയിച്ചു. പ്രായം പരിഗണിച്ച് എസ് ആർപി പിബിയിൽ നിന്നും ഒഴിയുന്നത് അംഗീകരിക്കപ്പെടും. എന്നാൽ, സൂര്യകാന്ത് മിശ്ര തുടരണമെന്ന താല്പര്യമാണ് നേതൃത്വം പ്രകടിപ്പിച്ചത്.
മന്ത്രിമാരായ പി രാജീവും കെ എൻ ബാലഗോപാലും കേന്ദ്ര കമ്മിറ്റിയിലെത്തും. സതീദേവിക്കും സിഎസ് സുജാതക്കും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. രാവിലെ ചേരുന്ന കേന്ദ്രകമ്മിറ്റി യോഗമാണ് പുതിയ സിസി അംഗങ്ങളിൽ അന്തിമ തീരുമാനമെടുക്കുക .
Post Your Comments