മലപ്പുറം: വധശ്രമക്കേസിൽ ഒളിവിലായിരുന്ന എസ്ഡിപിഐ പ്രവർത്തകൻ അറസ്റ്റിലായി. ചെട്ടിപ്പടി ആലുങ്ങൽ ബീച്ചിലെ യാസർ അറാഫത്ത് (34) ആണ് അറസ്റ്റിലായത്. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി കുപ്പിവളവിൽ വച്ച് രാമനാഥൻ എന്നയാളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. 2021 ഒക്ടോബറിൽ ഉണ്ടായ സംഭവത്തിന് ശേഷം, യാസർ അറാഫത്ത് പല സ്ഥലങ്ങളിലും ഒളിവിൽ താമസിച്ചു വരികയായിരുന്നു.
ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ബൈക്കിലെത്തി മരക്കുറ്റികൊണ്ട് അടിച്ച് രാമനാഥനെ വധിക്കാനായിരുന്നു ഇവരുടെ ശ്രമം. അറസ്റ്റ് ചെയ്ത പ്രതിയെ, മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. സംഭവത്തിലുൾപ്പെട്ട മറ്റു പ്രതികളെകുറിച്ചും അന്വേഷണം നടന്നുവരികയാണെന്ന് പരപ്പനങ്ങാടി പോലീസ് അറിയിച്ചു.
Post Your Comments