കൊച്ചി: കടലിൽ മത്സ്യബന്ധനത്തിനിടെ അന്യസംസ്ഥാന തൊഴിലാളി ഇടിമിന്നലേറ്റ് മരിച്ചു. തമിഴ്നാട് സ്വദേശി ബ്രിട്ടോ(38) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് സംഭവം. കൊച്ചി തുറമുഖത്തിന് 34 കിലോമീറ്റർ പടിഞ്ഞാറ് ആണ് അപകടം ഉണ്ടായത്. നാലു പേരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്.
കൂടെ ഉണ്ടായിരുന്നവർ ബ്രിട്ടോയെ എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
Read Also : മലപ്പുറത്ത് പൊലീസുകാരനെ കാണാനില്ലെന്ന് പരാതി
മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments