ശ്രീനഗര്‍: ജമ്മുകശ്മീരിലെ വിവിധ മേഖലകളില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ദക്ഷിണ കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ സിര്ഹാമ മേഖല, കുല്‍ഗാമിലെ ഡിഎച്ച് പോരയിലുള്ള ചക്കി സമദ് എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടല്‍ പുരോഗമിക്കുന്നത്.
ഇതിനിടെ, അനന്ത്നാഗില്‍ ലഷ്കര്‍-ഇ-ത്വയ്ബ ഭീകരനും കുല്‍ഗാമില്‍ ജെയ്ഷെ ഭീകരനും സൈന്യത്തിന്റെ പിടിയിലായിട്ടുണ്ടെന്ന് കശ്മീര്‍ ഐജി അറിയിച്ചു. അനന്ത്നാഗിലെ സിര്ഹാമയില് ഏറ്റുമുട്ടല്‍ തുടരുന്നതിനാല്‍, മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്.
ശനിയാഴ്ച രാവിലെയാണ് കശ്മീരിലെ വിവിധയിടങ്ങളില്‍ ഒരേസമയം ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് പോലീസും സിആര്‍പിഎഫ് ഉദ്യോഗസ്ഥരും പരിശോധനയ്ക്കായി ഇറങ്ങിയതാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചത്. ഏറ്റുമുട്ടല്‍ പ്രദേശങ്ങളെല്ലാം സൈന്യം വളഞ്ഞിരിക്കുകയാണെന്നും സംഘര്‍ഷം തുടരുകയാണെന്നും കശ്മീര്‍ പോലീസ് അറിയിച്ചു.
Post Your Comments