ജിദ്ദ: അനധികൃതമായി നിർമിച്ച കെട്ടിടങ്ങൾ നീക്കം ചെയ്യുമെന്ന് ജിദ്ദ. അനധികൃത നിർമാണങ്ങൾ നീക്കം ചെയ്യുന്നതിന്റെയും നഗര സൗന്ദര്യ വൽക്കരണത്തിന്റെയും ഭാഗമായി കെട്ടിടങ്ങൾ പൊളിക്കുന്നതിന്റെ പുതിയ പട്ടിക ജിദ്ദ നഗരസഭ പുറത്തിറക്കി. ഇതുസംബന്ധിച്ച എല്ലാ ജോലികളും നവംബർ 17 നകം പൂർത്തിയാകുമെന്നും നഗരസഭ അറിയിച്ചു.
അൽ അസീസിയ ഭാഗത്തെ 13.9 ദശലക്ഷം ചതുരശ്ര മീറ്ററിലുള്ള എട്ട് സ്ട്രീറ്റുകളും 18.5 ദശലക്ഷം ചതുരശ്ര മീറ്ററിലുള്ള മറ്റ് 26 സ്ട്രീറ്റുകളിലെയും കെട്ടിടങ്ങൾ പൊളിക്കും. അതേസമയം, ഗുലൈൽ, പെട്രോമിൻ, അൽഖുറയാത്ത്, അൽമിസ്ഫാത്ത്, അൽനസ്ല യമാനിയ്യ എന്നിവിടങ്ങളിലെ കെട്ടിടം പൊളിക്കൽ കഴിഞ്ഞമാസം പൂർത്തിയായിരുന്നു.
Post Your Comments