KeralaLatest NewsNews

കനത്ത മഴ: ഷെഡ്ഡിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞ് വീണു, 5 പേർക്ക് പരുക്കേറ്റു

മണ്ണിടിച്ചിലിൽ ഷെഡ്ഡ്‌ അടക്കം താഴേക്ക് വീഴുകയായിരുന്നു

കൊച്ചി: കനത്ത മഴയെ തുടർന്ന് കരിമുഗളിൽ മണ്ണിടിച്ചിൽ. പതിനഞ്ചോളം തൊഴിലാളികൾ താമസിക്കുന്ന താൽക്കാലിക ഷെഡ്ഡിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞു വീഴുകയായിരുന്നു. കാണിനാട് പീച്ചിങ്ങച്ചിറയിൽ വൈകിട്ട് ഏഴുമണിയോടെയായിരുന്നു അപകടം.

മണ്ണിടിച്ചിലിൽ ഷെഡ്ഡ്‌ അടക്കം താഴേക്ക് വീഴുകയായിരുന്നു. 5 ഇതരസംസ്ഥാന തൊഴിലാളികൾക്ക് പരുക്കേറ്റു എന്നാണ് വിവരം. ആരുടേയും നില ഗുരുതരമല്ല.

read also: ദൈവതുല്യമായ ശക്തിയുണ്ടെന്ന് പറഞ്ഞ് നിരവധി സ്ത്രീകളെ പീഡിപ്പിച്ച മലയാളി: കൊടും കുറ്റവാളി ‘സഖാവ് ബാല’ മരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button