ന്യൂഡൽഹി: യുദ്ധത്തെത്തുടര്‍ന്ന് യുക്രെയ്നില്‍ നിന്ന് മടങ്ങിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ തുടര്‍പഠനം അനുവദിക്കണമെന്ന ആവശ്യത്തെ എതിര്‍ത്ത് ഐഎംഎ. നീറ്റ് പരീക്ഷയെഴുതിയിട്ടും അവസരം കിട്ടാത്ത മിടുക്കരായ വിദ്യാര്‍ത്ഥികള്‍ ഇവിടെയുണ്ട്. യുക്രെയ്നില്‍ നിന്ന് മടങ്ങിയവര്‍ക്ക് ഇവിടെ തുടര്‍ന്ന് പഠിക്കാന്‍ അവസരം നല്‍കുന്നത് കേരളത്തിലെ വിദ്യാര്‍ത്ഥികളോട് ചെയ്യുന്ന അനീതിയാണ്.
ഇപ്പോള്‍ തന്നെ, ഇന്ത്യയിലെ മെഡിക്കല്‍ കോളജുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടുതലാണെന്ന് ഐഎംഎ പറയുന്നു. ആരോഗ്യ വിദ്യാഭ്യാസ മേഖലയുടെ നിലവാരം കാത്തുസൂക്ഷിക്കുക എന്നത് പ്രധാനമാണെന്നും ഐഎംഎ വ്യക്തമാക്കുന്നു. യുദ്ധംമൂലം യുക്രെയ്നില്‍ നിന്ന് മടങ്ങിയ വിദ്യാർത്ഥികളുടെ കാര്യത്തില്‍ ധൃതിപിടിച്ച് തീരുമാനം വേണ്ടെന്നാണ് ഐഎംഎയുടെ നിലപാട്.
സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ കെട്ടിടങ്ങള്‍, അധ്യാപകര്‍, ആനുപാതികമായി രോഗികള്‍ എന്നിവയെല്ലാം പുതുതായി വേണ്ടിവരും. സ്റ്റാഫ് പാറ്റേണ്‍ ഉള്‍പ്പെടെ മാറ്റേണ്ടി വരുമെന്ന് ഐഎംഎ വ്യക്തമാക്കി. ആരോഗ്യ വിദ്യാഭ്യാസ മേഖലയുടെ നിലവാരം കാത്തുസൂക്ഷിക്കുന്നതിനാണ് ഇങ്ങനെയൊരു നിലപാട് കൈക്കൊള്ളുന്നതെന്നാണ് ഐഎംഎ വ്യക്തമാക്കുന്നത്.
Post Your Comments