തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധന വീണ്ടും തുടരാൻ തീരുമാനം. പരിശോധന പുനരാരംഭിക്കാൻ ഡി.ജി.പി. നിർദ്ദേശം നൽകി. എല്ലാ പോലീസ് മേധാവികൾക്കും ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയിട്ടുണ്ട്.
കോവിഡ് വ്യാപനം ശക്തമായതോടെ പരിശോധനക്കായി ആൽക്കോമീറ്റർ ഉപയോഗിക്കുന്നത് നിർത്തലാക്കിയിരുന്നു. പോലീസിന്റെ നേരിട്ടുള്ള പരിശോധനയും നിർത്തി വച്ചിരിക്കുകയായിരുന്നു. കോവിഡ് സാഹചര്യങ്ങളിൽ അയവ് വരുത്തിയതോടെയാണ് പരിശോധന പുനരാരംഭിക്കുന്നത്. രാത്രിയിലെ വാഹന പരിശോധനയും ഇനി മുതൽ കർശനമാക്കും.
രാത്രി കാലങ്ങളിൽ ഇരുചക്ര വാഹന അപകടങ്ങൾ കൂടുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് തീരുമാനം. ഇന്നോ നാളെയോ പോലീസിന്റെ നേരിട്ടുള്ള പരിശോധന ആരംഭിക്കും. ആൽക്കോമീറ്റർ പരിശോധനയ്ക്ക് വിധേയരാകാൻ തയ്യാറാകാത്തവരുണ്ടെങ്കിൽ അവരെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയരാക്കണമെന്നും ഡി.ജി.പി. നൽകിയ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.
Post Your Comments