Latest NewsInternational

‘ലഹരിക്ക് പവർ പോരാ’! മയക്കുമരുന്ന് ലിം​ഗത്തിൽ കുത്തിവെച്ച യുവാവിന് സംഭവിച്ചത്

ലിം​ഗത്തിന്റെ ഡോർസൽ സിരയിലേക്ക് എ ക്ലാസ് മയക്കുമരുന്ന് കുത്തിവച്ച ഉടൻ തന്നെ യുവാവിന് വേദന ആരംഭിച്ചു

ന്യൂയോർക്ക്: ബ്രോങ്ക്‌സ് കെയർ ഹോസ്പിറ്റൽ സെന്ററിലെ എമർജൻസി വിഭാ​ഗത്തിൽ, ഒരു യുവാവെത്തിയത് ലിംഗത്തിന് അസഹനീയമായ വേദന മൂലമാണ്. ലിംഗം, വൃഷണസഞ്ചി എന്നിവിടങ്ങളിൽ അസഹനീയമായ വേദന യുവാവിനെ അലട്ടിയിരുന്നു. പരിശോധനയിൽ ലിംഗം കറുപ്പ് നിറമായിരിക്കുന്നതും വീക്കത്തോടെ ഇരിക്കുന്നതും കാണപ്പെട്ടു.
പരിശോധനയിൽ, വീക്കം, അൾസർ, ദുർഗന്ധം വമിക്കുന്ന ഗുരുതരമായ ഡിസ്ചാർജ് എന്നിവ ജനനേന്ദ്രിയത്തിൽ കണ്ടെത്തി.

തുടർന്നുള്ള അന്വേഷണത്തിലാണ്, 35കാരനായ യുവാവ് ലിം​ഗത്തിൽ മയക്കുമരുന്ന് കുത്തിവച്ച വിവരം പറയുന്നത്. ലിം​ഗത്തിൽ മയക്കുമരുന്ന് കുത്തിവച്ച് മണിക്കൂറുകൾ കഴിഞ്ഞപ്പോൾ ലിം​ഗം കറുപ്പ് നിറത്തിലേക്ക് മാറുകയും, അസഹനീയമായ വേദന ഉണ്ടാവുകയും ചെയ്തുവെന്നും യുവാവ് പറഞ്ഞതായി ഡോക്ടർമാർ പറയുന്നു. ലിം​ഗത്തിന്റെ ഡോർസൽ സിരയിലേക്ക് എ ക്ലാസ് മയക്കുമരുന്ന് കുത്തിവച്ച ഉടൻ തന്നെ യുവാവിന് വേദന ആരംഭിച്ചുവെന്നും ഡോക്ടർമാർ പറഞ്ഞു.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ, രണ്ട് തവണയെങ്കിലും ഞരമ്പിലേക്ക് മയക്കുമരുന്ന് കുത്തിവച്ചതായാണ് യുവാവ് പറയുന്നത്. ഏറെ നാളായി മയക്കുമരുന്ന് ഉപയോ​ഗിച്ച് വരുന്നതായും ഡോക്ടർമാർ പറഞ്ഞു. യുവാവ് പതിവായി മയക്കുമരുന്ന് ഉപയോ​ഗിക്കുന്നുണ്ടെങ്കിലും എസ്ടിഐ പ്രശ്നങ്ങളൊന്നും തന്നെ കണ്ടെത്തിയിട്ടില്ല. തുടർന്ന്, യുവാവിന് ആന്റിബയോട്ടിക്കുകൾ ഐവിയായി നൽകുകയും, അദ്ദേഹത്തിന്റെ അവസ്ഥ സാവധാനം മെച്ചപ്പെട്ടു തുടങ്ങിയതായും ഡോക്ടർമാർ പറഞ്ഞു.

യുവാവിന്റെ ആരോ​ഗ്യസ്ഥിതി മെച്ചപ്പെട്ടെങ്കിലും, മയക്കുമരുന്ന് ഉപയോ​ഗം കുറയ്ക്കുന്നതിനായി ചികിത്സ നൽകുന്നതിന് യുവാവ് വിസമ്മതിച്ചുവെന്നും ഡോക്ടർ പറഞ്ഞു. കൊക്കെയ്ൻ വെള്ളത്തിൽ ലയിപ്പിച്ച് കുത്തിവയ്ക്കുന്നത്  മൂലം മരുന്ന് നേരിട്ട് രക്ത ധമനികളിലേക്ക് പോകുകയും അതിന്റെ ഫലങ്ങളുടെ തീവ്രത വർദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് National Institute on Drug Abuse വ്യക്തമാക്കി. കൊക്കെയ്ൻ ആഗിരണം ചെയ്യപ്പെടുന്നത് ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്ക് കാരണമാവുകയും ചെയ്യുമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button