Latest NewsNewsLife StyleHealth & Fitness

സ്ഥിരമായി നടക്കൂ : ​ഗുണങ്ങൾ നിരവധി

എല്ലാവര്‍ക്കും ഒരുപോലെ മടിയുള്ള ഒരു കാര്യമാണ് രാവിലെയുള്ള നടത്തം. വണ്ണം കുറയ്ക്കാനും ആരോഗ്യം നിലനിര്‍ത്താനും പലര്‍ക്കും ആഗ്രഹമുണ്ടെങ്കിലും ആര്‍ക്കും നടക്കാന്‍ കഴിയില്ല എന്നതാണ് സത്യാവസ്ഥ. എന്നാല്‍, ദിവസവും നടക്കുന്നതുകൊണ്ട് ഒരുപാട് ഗുണങ്ങളുണ്ട്. പതിവായുള്ള നടത്തം കൊണ്ട് പകുതി അസുഖങ്ങള്‍ നമുക്ക് ഇല്ലാതാക്കാന്‍ കഴിയും.

സ്ഥിരമായുള്ള നടപ്പ് ഏറ്റവും ഗുണം ചെയ്യുക ഹൃദയത്തിനാണ്. സ്ഥിരം നടക്കുന്നവര്‍ക്ക് ഹൃദയസംബന്ധമായ തകരറുകള്‍ വരാന്‍ സാധ്യത വളരെ കുറവാണ്. ഹാര്‍ട്ട് അറ്റാക്ക്, ബൈപാസ് സര്‍ജറി തുടങ്ങിയവയ്ക്ക് വിധേയരായവര്‍ക്ക് നടപ്പ് വഴി രോഗശമനം കിട്ടുകയും അടുത്തൊരു അറ്റാക്കിനെ തടയുകയും ചെയ്യാം.

Read Also : ഇമ്രാന്‍ ഖാന്‍ രാജിവെച്ചേക്കുമെന്ന് സൂചന

പതിവായുള്ള നടത്തം ശരീരത്തെ ഊര്‍ജ്ജസ്വലമാക്കുകയും ആരോഗ്യത്തോടെയിരിക്കാന്‍ സഹായിക്കുകയും ചെയ്യും. പല പ്രശ്‌നങ്ങളെയും അകറ്റാന്‍ ഇത് സഹായിക്കും. ശാരീരികവും, മാനസികവും, വൈകാരികവുമായ ആരോഗ്യം നേടാന്‍ നടത്തം സഹായിക്കും.

പ്രമേഹരോഗികള്‍ നടത്തം ശീലമാക്കുന്നത് നല്ലതാണ്. ഇതുവഴി ബി.എം.ഐ ലെവല്‍ മെച്ചപ്പെടുകയും പേശികള്‍ ശരീരത്തിലെ ഗ്ലൂക്കോസ് കാര്യക്ഷമമായി ഉപയോഗിക്കുകയും ചെയ്യും. അതായത്, ശരീരത്തിലെ ഇന്‍സുലിന്റെ ശരിയായ ഉപയോഗം പഞ്ചസാരയുടെ അളവ് അനുയോജ്യമായ നിലയിലാക്കാന്‍ സഹായിക്കും.

ഗര്‍ഭകാലത്ത് അനുഭവപ്പെടുന്ന തളര്‍ച്ചയും ക്ഷീണവും, മറ്റ് പ്രശ്‌നങ്ങളും കുറയ്ക്കാന്‍ നടത്തം കൊണ്ട് സാധിക്കും. ശരീരഭാരം കുറയ്ക്കാനും, ഗര്‍ഭാകാലത്തെ പ്രമേഹ സാധ്യത കുറയ്ക്കാനും, അതിലൊക്കെ ഉപരിയായി ഗര്‍ഭം അലസല്‍ ഉണ്ടാവുന്നത് തടയാനും ഒരു പരിധി വരെ നടത്തം സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button